പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി ഓ​ർ​മ​ച്ചെ​പ്പ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്
Friday, September 20, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ ദു​രി​തം ബാ​ധി​ച്ച ജ​ന​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് ഓ​ർ​മ​ച്ചെ​പ്പ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി കൈ​കോ​ർ​ത്തു. ട്ര​സ്റ്റ് അം​ഗ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച 40,000 രൂ​പ​യു​ടെ ചെ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​നോ​ജ് ചെ​ങ്ങ​റ ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. നൂ​ഹി​ന് കൈ​മാ​റി.
അ​ട്ട​ച്ചാ​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ 1995 96 പ​ത്താം ക്ലാ​സ് ബാ​ച്ചി​ലെ 57 പേ​ർ ചേ​ർ​ന്ന് ആ​രം​ഭി​ച്ച സം​ഘ​ട​ന​യാ​ണ് ഓ​ർ​മ​ച്ചെ​പ്പ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​യും ഈ ​വ​ർ​ഷ​ത്തെ​യും പ്ര​ള​യ സ​മ​യ​ത്ത് ട്ര​സ്റ്റ് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി ജി​ല്ലാ ക​ള​ക്ട​റെ സ​മീ​പി​ച്ച​ത്. ഓ​ർ​മ​ച്ചെ​പ്പ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നീ​ഷ് ക​ണ്ണ​ൻ​ , ജെ​ൻ​സി റെ​ജി, ജ​യ​ശ്രീ സു​രേ​ഷ്, ജോ​മോ​ൻ ജോ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.