നി​യ​മ​സ​ഭാ സ​മി​തി യോ​ഗം 24ന്
Friday, September 20, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട:സം​സ്ഥാ​ന നി​യ​മ​സ​ഭ​യു​ടെ സ്ത്രീ​ക​ളു​ടെ​യും ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും ക്ഷേ​മം സം​ബ​ന്ധി​ച്ച സ​മി​തി 24ന് ​രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രും. ജി​ല്ല​യി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടു​ള്ള​തും സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന​തു​മാ​യ ഹ​ർ​ജി​ക​ളി​ന്മേ​ൽ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ഹ​ർ​ജി​ക്കാ​രി​ൽ നി​ന്നും തെ​ളി​വെ​ടു​ക്കും. സ്ത്രീ​ക​ളു​ടെ​യും ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രി​ൽ നി​ന്നും ഹ​ർ​ജി​ക​ൾ സ്വീ​ക​രി​ക്കും.
തു​ട​ർ​ന്ന് ജി​ല്ല​യി​ലെ ഗ​വ​ണ്‍​മെ​ന്‍റ് ചി​ൽ​ഡ്ര​ൻ​സ് ഹോം, ​മ​ഹി​ളാ മ​ന്ദി​രം, വൃ​ദ്ധ​സ​ദ​നം എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ സ​മി​തി സ​ന്ദ​ർ​ശി​ക്കും. സ​മി​തി മു​ന്പാ​കെ പ​രാ​തി സ​മ​ർ​പ്പി​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് യോ​ഗ​ത്തി​ൽ ഹാ​ജ​രാ​യി സ​മി​തി അ​ധ്യ​ക്ഷ​യെ സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ​രാ​തി രേ​ഖാ​മൂ​ലം സ​മ​ർ​പ്പി​ക്കാം.