മ​ല​യോ​ര​പ​ട്ട​യം: പ​രാ​തി​ക​ൾ ഒ​ഴി​വാ​ക്കി വി​ത​ര​ണ​ത്തി​നു ശ്ര​മം
Friday, September 20, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി, റാ​ന്നി താ​ലൂ​ക്കു​ക​ളി​ലാ​യി തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന പ​ട്ട​യ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ൾ പ​ര​മാ​വ​ധി പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം. വ​ർ​ഷ​ങ്ങ​ളാ​യി പ​ട്ട​യ​ത്തി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​ത്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പ​ട്ട​യ​ത്തി​നു യോ​ഗ്യ​രെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ നൂ​ലാ​മാ​ല​ക​ളി​ൽ ത​ട​സ​ങ്ങ​ളേ​റു​ക​യാ​ണ്.
റാ​ന്നി​യി​ൽ 23നു ​ന​ട​ക്കു​ന്ന പ​ട്ട​യ​വി​ത​ര​ണ മേ​ള​യി​ൽ ര​ണ്ട് താ​ലൂ​ക്കു​ക​ളി​ലും പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ​ക്കെ​ങ്കി​ലും പ​ട്ട​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​ക​ളും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. റാ​ന്നി​യി​ൽ പ​ട്ട​യ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ഷേ​പ​ങ്ങ​ളും അ​വ്യ​ക്ത​ത​ക​ളും ഒ​ഴി​വാ​ക്കി അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും പ​ട്ട​യം ന​ൽ​കാ​നാ​ണ് ശ്ര​മം.ഭ​ക്ഷ്യോ​ത്പാ​ദ​ക ന​യ പ്ര​കാ​രം പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് ക​ർ​ഷ​ക​ർ​ക്കു ന​ൽ​കി​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ നൂ​ലാ​മാ​ല​ക​ളി​ൽ​പെ​ട്ടി​രി​ക്കു​ന്ന​ത്.
1977 ജ​നു​വ​രി ഒ​ന്നി​നു മു​ന്പാ​യി കൈ​വ​ശ​ത്തി​ലു​ള്ള ഭൂ​മി​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കാ​ൻ എ​ല്ലാ നി​യ​മ​ങ്ങ​ളും അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​ല​ക്ര​മ​ത്തി​ൽ പ​ല ത​ട​സ​ങ്ങ​ളും വ​ന്നു​ചേ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് വി​ല്ലേ​ജു​ക​ളി​ലെ കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ൾ പ​ട്ട​യം ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ വ​ള​രെ കു​റ​ച്ച് ആ​ളു​ക​ൾ​ക്കു മാ​ത്ര​മേ കോ​ന്നി​യി​ൽ പ​ട്ട​യം ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് സൂ​ച​ന.
ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ൽ​കു​ക​യും പി​ന്നീ​ട് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കു​ക​യും ചെ​യ്ത പ​ട്ട​യ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​ത്തി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.പ​ട്ട​യ​വി​ത​ര​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളു​ടെ സ്കെ​ച്ചും , പ്ലാ​നും ത​യാ​റാ​ക്കാ​ൻ റ​വ​ന്യു ജീ​വ​ന​ക്കാ​രെ ഒ​രു മാ​സം മു​ന്പ് നി​യോ​ഗി​ച്ചി​രു​ന്നു.
കോ​ന്നി താ​ലൂ​ക്കി​ലെ ചി​റ്റാ​ർ, ത​ണ്ണി​ത്തോ​ട്, സീ​ത​ത്തോ​ട് വി​ല്ലേ​ജു​ക​ളി​ൽ​പ്പെ​ട്ട കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ ഇ​ത്ത​വ​ണ പ​ട്ട​യം ല​ഭി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. 4500 അ​പേ​ക്ഷ​ക​ളാ​ണ് കോ​ന്നി​യി​ലു​ള്ള​ത്. അ​ടൂ​ർ പ്ര​കാ​ശ് റ​വ​ന്യു​മ​ന്ത്രി​യാ​യി​രി​ക്കു​ന്പോ​ഴാ​ണ് 2016ൽ ​ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ർ, അ​രു​വാ​പ്പു​ലം, കോ​ന്നി​ത്താ​ഴം, ക​ല​ഞ്ഞൂ​ർ , സീ​ത​ത്തോ​ട് വി​ല്ലേ​ജു​ക​ളി​ലെ 1843 കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ൽ​കി​യ​ത്. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന് 2017 സെ​പ്റ്റം​ബ​റി​ൽ ഈ ​പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി. നി​ർ​ദ്ദി​ഷ്ട സ്ഥ​ല​ങ്ങ​ൾ വ​ന​ഭൂ​മി​യാ​ണ​ന്നും പ​ട്ട​യം ന​ൽ​കാ​ൻ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ല​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ത് റ​ദ്ദാ​ക്കി​യ​ത്. ഈ ​പ​ട്ട​യ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ലേ​ക്ക് സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദ​മു​ണ്ടാ​യെ​ങ്കി​ലും വ​ന​ഭൂ​മി​യെ​ന്നു സ​ർ​ക്കാ​ർ ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥ​ല​ത്തെ പ​ട്ട​യ​വി​ത​ര​ണ​ത്തി​ന് കേ​ന്ദ്രാ​നു​മ​തി വേ​ണ്ടി​വ​രും. ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ർ, സീ​ത​ത്തോ​ട് വി​ല്ലേ​ജു​ക​ളി​ലെ 628 ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ട്.
ഇ​തി​നും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ച് ക​ർ​ഷ​ക​രി​ൽ നി​ന്ന് പു​തി​യ അ​പേ​ക്ഷ​ക​ളും സ്വീ​ക​രി​ച്ചി​രു​ന്നു. ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ, സെ​ക്ക​ന്‍റ് ഗ്രേ​ഡ് ഓ​വ​ർ​സി​യ​ർ, സീ​നി​യ​ർ ക്ലാ​ർ​ക്ക്, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ്, ചെ​യി​ൻ​മാ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന 11 ടീ​മു​ക​ള​യും സ​ർ​വേ​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യ സ്കെ​ച്ചു​ക​ളാ​വും ആ​ദ്യം പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​വ​യു​ടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ബാ​ക്കി​യു​ള്ള​വ പ​രി​ഗ​ണി​ക്കും. പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള കൃ​ഷി​യി​ട​ങ്ങ​ൾ മി​ക്ക​തും 1945 മു​ത​ൽ ക​ർ​ഷ​ക​രു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ്. സ​ർ സി​പി​യു​ടെ കാ​ല​ത്ത് കൃ​ഷി ചെ​യ്യാ​നാ​യി വി​ട്ടു ന​ൽ​കി​യ സ്ഥ​ല​ങ്ങ​ളാ​ണ് ഇ​വ​യി​ലേ​റെ​യും.