പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഫ്രീ​സ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ പ​ഴ​യ​വ ഇ​ള​ക്കി​മാ​റ്റി
Saturday, September 21, 2019 11:09 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ പു​തി​യ ഫ്രീ​സ​റു​ക​ൾ സ്ഥാ​പി​ച്ച് ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ ഫ്രീ​സ​ർ ഇ​ള​ക്കി മാ​റ്റി. 18വ​ർ​ഷം പ​ഴ​ക്ക​മു​ള​ള ഫ്രീ​സ​റാ​ണ് മാ​റ്റി​യ​ത്. ത​റ​യി​ലെ കോ​ൺ​ക്രീ​റ്റി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഫ്രീ​സ​ർ ഗ്യാ​സ് ക​ട്ട​ർ ഉ​പോ​ഗി​ച്ചാ​ണ് ഇ​ള​ക്കി​യ​ത്.പു​തി​യ ആ​റ് ഫ്രീ​സ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള​ള ജോ​ലി​ക​ൾ തു​ട​ങ്ങി. ഫ്രീ​സ​റു​ക​ൾ സ്ഥ​പി​ച്ച ശേ​ഷം ത​റ ടൈ​ൽ പാ​കു​ക​യും ഭി​ത്തി​ക​ളി​ൽ പെ​യി​ന്‍റ് അ​ടി​ക്കു​ക​യും ചെ​യ്യും.

മു​റി പൂ​ർ​ണ​മാ​യി അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷം ന​വീ​ക​രി​ച്ച മോ​ർ​ച്ച​റി പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും. പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പ​ത്ത് ദി​വ​സ​മെ​ടു​ക്കും. അ​തു​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കി​ല്ല. മോ​ർ​ച്ച​റി ന​വീ​ക​ര​ണ​ത്തി​ന് 12 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​ടെ ഫ​ണ്ടാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്.