അ​പ​ക​ട മ​ര​ണം: വാ​ഹ​നം ഒ​രു​മാ​സ​ത്തി​നു​ ശേ​ഷം പി​ടി​കൂ​ടി
Sunday, October 13, 2019 10:46 PM IST
അ​ടൂ​ർ: വ​ഴി​യാ​ത്ര​ക്കാ​ര​ൻ വാ​ഹ​നം ഇ​ടി​ച്ചു മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ത്താ​തെ പോ​യ വാ​ഹ​നം പോ​ലീ​സ് പി​ടി​കൂ​ടി.
ഇ​ള​മ​ണ്ണൂ​ർ ല​ക്ഷ​മി നി​വാ​സി​ൽ വി​ക്ര​മ​ൻ നാ​യ​ർ (70) ഒ​രു മാ​സം മു​ന്പ് രാ​ത്രി​യി​ൽ ഇ​ള​മ​ണ്ണൂ​ർ ത​ടി​മി​ല്ലി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ലെ വാ​ഹ​ന​വും ഡ്രൈ​വ​റെ​യും ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്നും അ​ടൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി മു​നി​സ്വാ​മി (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും മ​ത്സ്യം ക​യ​റ്റി കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് വ​ന്ന റ്റി.​എ​ൻ. 74. ജെ. 3490 ​വ​ച്ച് ത​ന്നെ വി​ക്ര​മ​ൻ നാ​യ​ർ മ​രി​ച്ചി​രു​ന്നു.
പോ​ലീ​സ് അ​പ​ക​ടം ന​ട​ന്ന​തി​നു സ​മീ​പ​ത്തു​ള്ള ക​ട​ക​ളി​ൽ നി​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും അ​ടൂ​ർ ഡി​വൈ​എ​സ്പി ജ​വ​ഹ​ർ​ജ​നാ​ർ​ദി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം അ​ടൂ​ർ എ​സ്എ​ച്ച്ഒ ച​ന്ദ്ര​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വാ​ഹ​ന​വും ഡ്രൈ​വ​റെ​യും ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.
വാ​ഹ​നം ഇ​യാ​ളെ ഇ​ടി​ക്കു​ന്ന​തും ഇ​ടി​ച്ച ശേ​ഷം വാ​ഹ​നം റോ​ഡി​ന്‍റെ വ​ല​ത് വ​ശ​ത്ത് വ​ശ​ത്തേ​ക്ക് മാ​റ്റി നി​ർ​ത്തു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ണ്ട്.
അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​എ​സ്ഐ ജെ. ​ഷാ​ജ​ഹാ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബി​ജു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ദി​ലീ​പ് വി. ​ശ​ര​ത് കു​മാ​ർ, അ​നു​രാ​ഗ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.