പ്ര​ചാ​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്, കോ​ന്നി​യി​ൽ നേ​താ​ക്ക​ളു​ടെ പ​ട
Sunday, October 13, 2019 10:48 PM IST
പ​ത്ത​നം​തി​ട്ട: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കോ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ പ്ര​ചാ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. ഏ​ഴു​ദി​ന​ങ്ങ​ൾ കൂ​ടി പി​ന്നി​ടു​ന്പോ​ൾ കോ​ന്നി ബൂ​ത്തി​ലേ​ക്ക് നീ​ങ്ങും. പ്ര​ചാ​ര​ണം ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കും.
വി​സ്തൃ​ത​മാ​യ മ​ണ്ഡ​ല​ത്തി​ൽ പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ൾ മൂ​വ​രും ഓ​ട്ട​പ്ര​ദ​ക്ഷി​ണ​ത്തി​ലാ​ണ്. ഇ​വ​ർ​ക്ക് താ​ങ്ങാ​യി നേ​താ​ക്ക​ളു​ടെ വ​ൻ​പ​ട​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്.ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ന്ന് മു​ന്ന​ണി​ക​ളും ത​ങ്ങ​ളു​ടെ പ്ര​മു​ഖ​രെ ത​ന്നെ രം​ഗ​ത്തി​റ​ക്കി. പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ചാ​ര​ണ​ച്ചു​മ​ത​ല​യും നേ​താ​ക്ക​ൾ​ക്കാ​ണ്.
ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യും കു​ടും​ബ​സം​ഗ​മ​ങ്ങ​ളും ഭ​വ​ന​സ​ന്ദ​ർ​ശ​നം അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും പ്ര​ചാ​ര​ണം താ​ഴെ​ത്ത​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.
ര​ണ്ടു​ല​ക്ഷ​ത്തോ​ളം വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ടു തേ​ടാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ആ​വി​ല്ലെ​ന്ന​തി​നാ​ൽ ഈ ​ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​ത് നേ​താ​ക്ക​ളാ​ണ്. ഇ​ട​തു​മു​ന്ന​ണി​ക്കു​വേ​ണ്ടി മ​ന്ത്രി​മാ​ർ അ​ട​ക്ക​മു​ള്ള​വ​രാ​ണ് വീ​ടു ക​യ​റു​ന്ന​ത്.
പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യ ശൈ​ലി​യാ​ണ് പ്ര​ചാ​ര​ണ​രം​ഗ​ത്തു ക​ണ്ടു​വ​രു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പി​നോ​ട് വ​ലി​യൊ​രു​വി​ഭാ​ഗം വോ​ട്ട​ർ​മാ​രും നി​സം​ഗ​ത കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ച​പ്പോ​ൾ അ​തി​നൊ​രു മാ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ട്.
ഉ​ച്ച​ക​ഴി​ഞ്ഞ് പെ​യ്യു​ന്ന മ​ഴ​യാ​ണ് പ്ര​ചാ​ര​ണ​ത്തി​നു മ​റ്റൊ​രു ത​ട​സം. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മ​ണ്ഡ​ല​പ​ര്യ​ട​നം പ​കു​തി​യി​ലേ​റെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളെ മ​ഴ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.
താ​ര​പ്പൊ​ലി​മ​യോ​ടെ എ​ൻ​ഡി​എ
ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ളി​ലൂ​ടെ​യാ​ണ് എ​ൻ​ഡി​എ​യും പ്ര​ചാ​ര​ണ​ത്തെ കൊ​ഴു​പ്പി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​ചാ​ര​ണ​ശൈ​ലി​യും വേ​റി​ട്ട​താ​ണ്. സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ച്ചാ​ണ് പ്ര​ചാ​ര​ണം.
ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യ മു​ന്നേ​റ്റം അ​ല്പം കൂ​ടി വ​ർ​ധി​പ്പി​ച്ചാ​ൽ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൻ​ഡി​എ. ഇ​ത​നു​സ​രി​ച്ചു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്ത​ക​ർ​ക്കു ന​ൽ​കു​ന്ന​ത്.
സ്ഥാ​നാ​ർ​ഥി ത​ന്നെ ഇ​തി​ന്‍റെ ചു​ക്കാ​ൻ പി​ടി​ക്കു​ന്നു. ല​ഭ്യ​മാ​കാ​വു​ന്ന എ​ല്ലാ പി​ന്തു​ണ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ൻ​ഡി​എ. ബി​ജെ​പി, ബി​ഡി​ജ​ഐ​സ് നേ​താ​ക്ക​ൾ മ​ണ്ഡ​ല​ത്തി​ൽ ക്യാ​ന്പു ചെ​യ്താ​ണ് പ്ര​ചാ​ര​ണം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.
സു​രേ​ഷ് ഗോ​പി എം​പി, ടി.​പി. സെ​ൻ​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​വു​മു​ണ്ടാ​യി.
സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള, ബി​ഡി​ജ​ഐ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ മ​ണ്ഡ​ല​ത്തി​ലെ​ത്തി​യി​രു​ന്നു. പ്രാ​ദേ​ശി​ക​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബി​ജെ​പി.

ഇ​താ മു​റ്റ​ത്തൊ​രു മ​ന്ത്രി, പ​റ​യാ​ൻ നേ​ട്ട​ങ്ങ​ൾ...

മ​ന്ത്രി​മാ​ർ വോ​ട്ട​ഭ്യ​ർ​ഥി​ച്ചു വീ​ട്ടി​ലെ​ത്തു​ന്പോ​ൾ വോ​ട്ട​ർ​മാ​ർ​ക്കും അ​ത്ഭു​തം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ത്ര​മാ​ത്രം പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് അ​വ​ർ തി​രി​ച്ച​റി​ഞ്ഞ​ത് അ​പ്പോ​ഴാ​ണ്.
കോ​ന്നി ഇ​ദം​പ്ര​ഥ​മാ​യാ​ണ് ഒ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്ന​തി​നാ​ൽ ഇ​ത്ത​രം പ്ര​ചാ​ര​ണ രീ​തി​ക​ൾ ഇ​വ​ർ​ക്ക് പു​തു​മ​യാ​ണ്. ലൈ​റ്റി​ട്ട കാ​റു​ക​ളി​ൽ അ​തി​ശീ​ഘ്രം പാ​യു​ന്ന മ​ന്ത്രി​മാ​ർ പോ​ലീ​സ് അ​ക​ന്പ​ടി​യി​ല്ലാ​തെ ന​ട​ന്നു​ക​യ​റി വീ​ട്ടി​ലെ​ത്തു​ന്പോ​ൾ ആ​ദ്യ​മൊ​ക്കെ പ​ല​ർ​ക്കും അ​ത്ഭു​ത​മാ​യി​രു​ന്നു. പി​ന്നീ​ട് അ​വ​രു​ടെ വാ​ക്കു​കേ​ൾ​ക്കാ​നും സെ​ൽ​ഫി​യെ​ടു​ക്കാ​നു​മൊ​ക്കെ വോ​ട്ട​ർ​മാ​രും ഒ​പ്പം കൂ​ടി.
മ​ന്ത്രി എം.​എം. മ​ണി​യാ​ണ് കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം വീ​ടു​ക​ളി​ൽ എ​ത്തി​യ​ത്. കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും മ​റ്റും മ​ന്ത്രി മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി. കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ വി​വ​രി​ക്കു​ന്ന മ​ണി​യാ​ശാ​നെ കേ​ൾ​ക്കാ​ൻ ആ​ളു​ക​ളും കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.
മ​ന്ത്രി​മാ​രാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എ.​സി. മൊ​യ്തീ​ൻ, കെ. ​രാ​ജു, സി. ​ര​വീ​ന്ദ്ര​നാ​ഥ്, കെ.​കെ. ശൈ​ല​ജ, മേ​ഴ്സി​ക്കു​ട്ടി​യ​മ്മ തു​ട​ങ്ങി​യ​വ​രും മ​ണ്ഡ​ല​ത്തി​ൽ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും ഭ​വ​ന​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്തു. എം​എ​ൽ​എ​മാ​രു​ടെ വ​ൻ​പ​ട​യാ​ണ് എ​ൽ​ഡി​എ​ഫി​നു​വേ​ണ്ടി മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്.
ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഓ​രോ എം​എ​ൽ​എ​മാ​ർ ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​നു​ണ്ട്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളാ​ണ് ഇ​വ​ർ​ക്ക് പ​റ​യാ​നു​ള്ള​ത്. താ​ഴെ​ത്ത​ട്ടി​ലേ​ക്ക് നേ​ട്ട​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം എ​ത്തി​ക്കു​ക​യാ​ണ് കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലൂ​ടെ ചെ​യ്യു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജ​നീ​ഷ് കു​മാ​റി​നു​ള്ള ഓ​രോ വോ​ട്ടും പി​ണ​റാ​യി സ​ർ​ക്കാ​രി​നു​ള്ള​താ​ണെ​ന്നാ​ണ് പ്ര​ചാ​ര​ണം.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ളെ​യും മ​റ്റ​ന്നാ​ളും മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​കും.
പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ഇ​ട​വേ​ള​യി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി മ​ണ്ഡ​ല​ത്തി​ലെ പ്ര​ചാ​ര​ണ​ത്തി​നു നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ര​ണ്ടാം​ഘ​ട്ട​ത്തി​ലും പ്ര​ചാ​ര​ണ​ത്തി​നെ​ത്തി. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

വി​ക​സ​ന പി​ന്തു​ട​ർ​ച്ച​യ്ക്ക് യു​ഡി​എ​ഫും
താ​ഴെ​ത്ത​ട്ടി​ലേ​ക്ക്...

വി​ക​സ​ന പി​ന്തു​ട​ർ​ച്ച​യാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ വി​ഷ​യം. അ​ടൂ​ർ പ്ര​കാ​ശ് 23 വ​ർ​ഷം പ്ര​തി​നി​ധാ​നം ചെ​യ്ത മ​ണ്ഡ​ല​ത്തി​ൽ പി. ​മോ​ഹ​ൻ​രാ​ജി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ക്കാ​നാ​യാ​ൽ വി​ക​സ​ന​പി​ന്തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്നാ​ണ് അ​വ​രു​ടെ ഉ​റ​പ്പ്.
അ​ടൂ​ർ പ്ര​കാ​ശി​നെ മു​ന്പി​ൽ നി​ർ​ത്തി​യാ​ണ് യു​ഡി​എ​ഫ് പ്ര​ചാ​ര​ണം. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി.
ഉ​മ്മ​ൻ ചാ​ണ്ടി കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലാ​ണ് ഏ​റെ​യും പ​ങ്കെ​ടു​ത്ത​ത്.
എം​പി​മാ​രും എം​എ​ൽ​എ​മാ​രും മു​ന്ന​ണി നേ​താ​ക്ക​ളും മ​ണ്ഡ​ല​ത്തി​ൽ ക്യാ​ന്പ് ചെ​യ്തു പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്നു​ണ്ട്. ആ​ല​ത്തൂ​ർ എം​പി ര​മ്യാ ഹ​രി​ദാ​സി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സം യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്ന​ത്. നാ​ട​ൻ​പാ​ട്ടും പ്ര​സം​ഗ​വു​മാ​യി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള പ്ര​ത്യേ​ക ക​ഴി​വാ​ണ് ര​മ്യ പ്ര​ക​ട​മാ​ക്കി​യ​ത്. കോ​ള​നി​ക​ളി​ല​ട​ക്കം ഓ​ടി​യെ​ത്തി യു​ഡി​എ​ഫി​നു​വേ​ണ്ടി ര​മ്യ വോ​ട്ട​ഭ്യ​ർ​ഥ​ന​യും ന​ട​ത്തി.
ര​ണ്ടു​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​ണ്ഡ​ല​ത്തി​ലെ പ​കു​തി​യി​ല​ധി​കം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​മ്യ ഹ​രി​ദാ​സ് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക​ളു​ണ്ടാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി​യു​ടെ മ​ണ്ഡ​ല​പ​ര്യ​ട​ന​ത്തി​ലും നേ​താ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്ത​മു​ണ്ട്.
യു​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം ഉ​ള്ള​തി​നാ​ൽ കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ പ​ര​മാ​വ​ധി സം​ഘ​ടി​പ്പി​ച്ച് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ക​യാ​ണ് യു​ഡി​എ​ഫ്.