കേ​ര​ള​ബാ​ങ്ക് ജനകീയ പ​ദ്ധ​തി: പീ​ലി​പ്പോ​സ് തോ​മ​സ്
Monday, October 14, 2019 11:18 PM IST
പ​ത്ത​നം​തി​ട്ട: ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന കേ​ര​ള ബാ​ങ്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ദാ​ര​വ​ത്ക​ര​ണ ന​യ​ത്തി​നെ​തി​രാ​യ ജനകീയ പ​ദ്ധ​തി​യാ​ണെ​ന്ന് കെഎ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ പീ​ലി​പ്പോ​സ് തോ​മ​സ്. പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ് മു​ൻ സെ​ക്ര​ട്ട​റി ഷാ​ജി അ​ല​ക്സ് അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച ച​ട​ങ്ങി​ൽ കേ​ര​ള ബാ​ങ്കും പൊ​തു​സ​മൂ​ഹ​വും എ​ന്ന വി​ഷ​യ​ത്തി​ൽ സ്മാ​ര​ക പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ങ്കു​ക​ളെ വീ​ണ്ടും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലാ​ക്കാ​നു​ള്ള നീ​ക്കം ഉ​ദാ​ര​വ​ത്ക​ര​ണ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ലീ​ഡ് ബാ​ങ്കാ​യ എ​സ്ബി​ഐ​യു​ടെ വാ​യ്പാ നി​ക്ഷേ​പ അ​നു​പാ​തം കേ​വ​ലം 25.51 ശ​ത​മാ​ന​മാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വാ​യ്പാ നി​ക്ഷേ​പ അ​നു​പാ​തം 75.46 ആ​ണ്. കേ​ര​ള ബാ​ങ്ക് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​മു​ന്നേ​റ്റ​ത്തി​നും അ​ത് കാ​ര​ണ​മാ​കും. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ണ്ടു കൊ​ണ്ടാ​ണ് കേ​ര​ള ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​വാ​സി നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​നും വി​ദേ​ശ പ​ണം ഇ​ട​പാ​ടു​ക​ൾ​ക്കും ത​ട​സ​മു​ണ്ടാ​കി​ല്ല.

നാ​ട്ടി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്കും കേ​ര​ള ബാ​ങ്കി​ന്‍റെ ത​ണ​ലി​ൽ മെ​ച്ച​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​കു​മെ​ന്ന് പീ​ലി​പ്പോ​സ് തോ​മ​സ് ചൂ​ണ്ടി​ക്കാ​ട്ടി.സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും ല​യ​ന​ത്തോ​ടെ രൂ​പീ​കൃ​ത​മാ​കു​ന്ന കേ​ര​ളാ ബാ​ങ്കി​ൽ നി​ന്നും വ​രും നാ​ളു​ക​ളി​ൽ വ​ൻ​കി​ട പ​ദ്ധ​തി​ക്കാ​യി വാ​യ്പ ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ഴി​യും.

സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴു​ള്ള നി​ക്ഷേ​പം 70,000 കോ​ടി രൂ​പ​യാ​ണ്. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ പ്ര​സി​ഡ​ന്‍റ് സാം ​ചെ​ന്പ​ക​ത്തി​ൽ ഷാ​ജി അ​ല​ക്സ് അ​നു​സ്മ​ര​ണം ന​ട​ത്തി. ജി. ​വി​ശാ​ഖ​ൻ സ്വാ​ഗ​ത​വും ബി​ജു കു​ര്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.