പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ ആ​വേ​ശം ഏ​റു​ന്നു
Monday, October 14, 2019 11:18 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ലെ പ്ര​ചാ​ര​ണം അ​വ​സാ​ന​ദി​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ ചൂ​ടേ​റു​ക​യാ​ണ്. ത്രി​കോ​ണ മ​ത്സ​ര​ത്തി​ന്‍റെ പ്ര​തീ​തി മ​ണ്ഡ​ല​ത്തി​ൽ പ്ര​ക​ട​മാ​യി ക​ഴി​ഞ്ഞു.
യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും ഒ​രേ​പോ​ലെ വി​ജ​യ​പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ർ​ത്തു​ന്ന മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ര്യ​ട​ന പ​രി​പാ​ടി​ക​ളി​ലൂ​ടെ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ കാ​ണു​ക​യാ​ണ്.
കു​ടും​ബ​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് പ്ര​ദേ​ശി​ക ഘ​ട​ക​ങ്ങ​ളി​ലൂ​ടെ വോ​ട്ടു​ക​ൾ ഉ​റ​പ്പി​ച്ചു പോ​കു​ക​യാ​ണ് നേ​താ​ക്ക​ൾ. ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ളും മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​യ​തി​നാ​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ വോ​ട്ട​ർ​മാ​രു​മാ​യി ഇ​ട​പ​ഴ​കാ​നു​ള്ള അ​വ​സ​രം ഏ​റെ​യാ​ണ്.
അ​തു​കൊ​ണ്ടു​ത​ന്നെ നാ​ടി​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നാ​കു​മെ​ന്ന് നേ​താ​ക്ക​ൾ. മൂ​ന്ന് മു​ന്ന​ണി​ക​ളും ഒ​രേ​പോ​ലെ താ​ഴെ​ത്ത​ട്ടി​ൽ പ്ര​വ​ർ​ത്ത​നം കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഘ​ട​ന​യു​ടെ പി​ൻ​ബ​ല​മാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ണ​യേ​കു​ന്ന​ത്.
പ്ര​ദേ​ശി​ക​മാ​യ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലെ പ്രാ​തി​നി​ധ്യം വ​ലി​യൊ​രു ദി​ശാ​സൂ​ചി​ക​യാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

പി. ​മോ​ഹ​ൻ​രാ​ജി​ന് അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ൽ വ​ൻ വ​ര​വേ​ല്പ്
കോ​ന്നി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജി​ന് അ​രു​വാ​പ്പു​ല​ത്ത് വ​ൻ വ​ര​വേ​ല്പ് ല​ഭി​ച്ചു. മ്ലാ​ന്ത​ടം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ അ​മ്മ​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രും തൊ​ഴി​ലാ​ളി​ക​ളും സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​റ്റു.
അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം ല​ഭി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു​ശേ​ഷം മ​ഴ​യാ​ണെ​ങ്കി​ലും ഓ​രോ സ്വീ​ക​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​യെ കാ​ത്തു നി​ന്ന് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു. അ​തി​രു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ എ​ഐ​സി​സി സെ​ക​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​പി. തോ​മ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ടു​ക്കി ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് റോ​യി കെ. ​പൗ​ലോ​സ്, സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജ്, അ​ന്ന​പൂ​ർ​ണാ​ദേ​വി, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ജെ​റി മാ​ത്യു സാം, ​എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ, സോ​ജി മെ​ഴു​വേ​ലി, ജി. ​ശ്രീ​കു​മാ​ർ, ബി​നി​ലാ​ൽ, റോ​യി എ​ഴി​ക​ത്ത്, പ്ര​ഫ. ഡി. ​ബാ​ബു ചാ​ക്കോ, ബി​നി​ലാ​ൽ, സി.​വി. ശാ​ന്ത​കു​മാ​ർ, വി​മ​ൽ​കു​മാ​ർ, ക​ട​യ്ക്ക​ൽ പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം കു​മ്മ​ണ്ണൂ​ർ ജം​ഗ്ഷ​നി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു.
ഇ​ന്ന് പ്ര​മാ​ടം പ​ഞ്ചാ​യ​ത്തി​ൽ
കോ​ന്നി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജി​ന്‍റെ സ്വീ​ക​ര​ണ പ​ര്യ​ട​നം ഇ​ന്ന് രാ​വി​ലെ 8.30 ന് ​പ്ര​മാ​ടം പ​ഞ്ചാ​യ​ത്തി​ലെ ക​രിം​കു​ടു​ക്ക ജം​ഗ്ഷ​നി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം രാ​ത്രി എ​ട്ടി​ന് പൂ​ങ്കാ​വ് ജം​ഗ്ഷ​നി​ൽ സ​മാ​പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​സ് എ. ​പു​തു​മ​ന​യും ക​ൺ​വീ​ന​ർ കെ. ​വി​ശ്വം​ഭ​ര​നും അ​റി​യി​ച്ചു.

ഭ​വ​ന​ സ​ന്ദ​ർ​ശ​ന​വു​മാ​യി കൊ​ടി​ക്കു​ന്നി​ലും സം​ഘ​വും
കോ​ന്നി: കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി കൂ​ട​ൽ മി​ച്ച​ഭൂ​മി കോ​ള​നി, പോ​ത്തു​പാ​റ കോ​ള​നി, കൈ​ലാ​സ്കു​ന്ന് കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭ​വ​ന​ങ്ങ​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യ്ക്ക് വേ​ണ്ടി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി. ഷെ​റീ​ഫ്, ബി​ജു വ​ർ​ഗീ​സ്, ബി​ജു വാ​ഴ​ക്കാ​ട​ൻ,ഷാ​ജി ശ​മു​വേ​ൽ,ഹ​രി​കു​മാ​ർ, ഐ​ക്ക​ര ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ.​ജെ.​തോ​മ​സ്, ഫി​ലി​പ്പ് വ​ക​യാ​ർ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉണ്ടാ​യി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ന്നു മ​ണ്ഡ​ല​ത്തി​ൽ
കോ​ന്നി: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന് കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ 10.30ന് ​ആ​ങ്ങ​മൂ​ഴി, 11.30ന് ​സീ​ത​ത്തോ​ട്, 12ന് ​ത​ണ്ണി​ത്തോ​ട്, 3.30ന് ​കൊ​ന്ന​പ്പാ​റ, നാ​ലി​ന് വ​ള്ളി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.
വൈ​കു​ന്നേ​രം ആ​റി​ന് മ​ല​യാ​ല​പ്പു​ഴ​യി​ൽ പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കും.കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ ഇ​ന്ന് അ​ഞ്ചി​ന് വ​യ്യാ​റ്റു​പു​ഴ​യി​ലും ആ​റി​ന് ചി​റ്റാ​ർ പാ​ന്പി​നി​യി​ലും കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.
കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​ജെ. ജോ​സ​ഫ് 3.30ന് ​കൊ​ന്ന​പ്പാ​റ, അ​ഞ്ചി​ന് ചി​റ്റാ​ർ, ആ​റി​ന് ഇ​ഞ്ച​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും ജോ​സ് കെ. ​മാ​ണി വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​രു​വാ​പ്പു​ലം മു​ള​ന്ത​റ​യി​ലെ കു​ടും​ബ​യോ​ഗ​ത്തി​ലും ആ​റി​ന് മ​ല​യാ​ല​പ്പു​ഴ​യി​ൽ പൊ​തു​യോ​ഗ​ത്തി​ലും പ്ര​സം​ഗി​ക്കും.

ജ​നീ​ഷ് കു​മാ​റി​ന് കോ​ന്നി​യി​ൽ സ്വീ​ക​ര​ണം
കോ​ന്നി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​റി​ന് കോ​ന്നി പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ സ്വീ​ക​ര​ണം ല​ഭി​ച്ചു. മ​ണ്ഡ​ല​പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ ആ​വോ​ലി​ക്കു​ഴി​യി​ൽ നി​ന്നാ​ണ് പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്. എ. ​പ്ര​ദീ​പ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം.​എ​സ്്. ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ​ല സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​യെ ഏ​റെ​നേ​രം കാ​ത്തു​നി​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ച​ത്. വ​നി​ത​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​വും സ്വീ​ക​ര​ണ​യോ​ഗ​ങ്ങ​ളി​ലു​ണ്ടാ​യി.
മ​ധു​ര​വും പൂ​ക്ക​ളും ന​ൽ​കി​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ​ല​യി​ട​ങ്ങ​ളി​ലും സ്വീ​ക​രി​ച്ച​ത്. മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ എ​ല്ലാ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ന​യി​ച്ചു. പ​യ്യ​നാ​മ​ണ്ണി​ൽ കി​രീ​ടം അ​ണി​യി​ച്ചാ​യി​രു​ന്നു സ്വീ​ക​ര​ണം. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ബൈ​ക്ക് റാ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സ്വീ​ക​ര​ണ​ത്തി​നു കൊ​ഴു​പ്പേ​കി.

ഇ​ന്ന് മൈ​ല​പ്ര​യി​ലും മ​ല​യാ​ല​പ്പു​ഴ​യി​ലും
കോ​ന്നി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​റി​ന്‍റെ മ​ണ്ഡ​ല പ​ര്യ​ട​നം ഇ​ന്ന് രാ​വി​ലെ മൈ​ല​പ്ര പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​യി​ൽ ആ​രം​ഭി​ക്കും. ഉ​ച്ച​യ്ക്ക് കു​ള​ത്താ​നി വ​ഴി കാ​റ്റാ​ടി​യി​ലെ​ത്തും.
ഉ​ച്ച​ക​ഴി​ഞ്ഞ് മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലാ​ണ് സ്വീ​ക​ര​ണം. പ​ത്തി​ശേ​രി ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കും. രാ​ത്രി​യി​ൽ കു​റു​ന്പു​റ്റി ന​ന്പ​ർ 2 ഡി​വി​ഷ​നി​ലാ​ണ് സ​മാ​പ​നം.

മു​ഖ്യ​മ​ന്ത്രി ഇ​ന്നും നാ​ളെ​യും മ​ണ്ഡ​ല​ത്തി​ൽ
കോ​ന്നി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നും നാ​ളെ​യും കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്നു​രാ​വി​ലെ 10ന് ​ക​ല​ഞ്ഞൂ​ർ, വൈ​കു​ന്നേ​രം നാ​ലി​ന് ഏ​നാ​ദി​മം​ഗ​ലം, ആ​റി​ന് വി. ​കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. നാ​ളെ രാ​വി​ലെ 10ന് ​ചി​റ്റാ​ർ, നാ​ലി​ന് മ​ല​യാ​ല​പ്പു​ഴ, അ​ഞ്ചി​ന് വ​ള്ളി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പൊ​തു​യോ​ഗ​ങ്ങ​ൾ.

സു​രേ​ന്ദ്ര​ന് ത​ണ്ണി​ത്തോ​ട്ടി​ൽ വ​ര​വേ​ല്പ്
കോ​ന്നി: ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ ​സു​രേ​ന്ദ്ര​നു വ​ര​വേ​ല്പ് ല​ഭി​ച്ചു.
സീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പെ​ട്ടു മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും, കേ​ര​ളം കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​സി. തോ​മ​സും പ്ര​സം​ഗി​ച്ചു. കെ. ​സു​രേ​ന്ദ്ര​ൻ എ​ത്തി​യ​തോ​ടെ കേ​ര​ള കോ​ൺ​ഗ്ര​സ് യു​വ​ജ​ന വി​ഭാ​ഗം താ​മ​ര പൂ​ക്ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് സു​ലേ​ഖ സോ​മ​നും, സി​ന്ധു സു​ജി​ത്തും ചേ​ർ​ന്ന് ആ​ര​തി ഉ​ഴി​ഞ്ഞു തി​ല​കം അ​ണി​യി​ച്ചു.

ഇ​ന്ന് വ​ള്ളി​ക്കോ​ട്, പ്ര​മാ​ടം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ
കോ​ന്നി: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ ഇ​ന്ന് വ​ള്ളി​ക്കോ​ട്, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.
രാ​വി​ലെ വ​ള്ളി​ക്കോ​ട്ടെ ഭു​വ​നേ​ശ്വ​ര​ത്തു​നി​ന്നാ​ണ് പ​ര്യ​ട​നം തു​ട​ങ്ങും പ്ര​മാ​ട​ത്തെ പ​ര്യ​ട​നം പൂ​ങ്കാ​വി​ൽ നി​ന്നാ​രം​ഭി​ച്ച് വെ​ള്ള​പ്പാ​റ പു​ത്ത​ൻ​കു​രി​ശി​ൽ സ​മാ​പി​ക്കും.