വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണം ഇ​ന്ന്
Monday, October 14, 2019 11:18 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗ് ശ​ത​മാ​നം ഉ​യ​ര്‍​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍റെ വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ സ്വീ​പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍. വോ​ട്ടിം​ഗ് മെ​ഷീ​ന്‍, വി​വി പാ​റ്റ് എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം പ​രി​ച​യ​പ്പെ​ടു​ത്ത​ലും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ക്കും.
രാ​വി​ലെ 11ന് 34, 35, 36, 37 ​പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ വോ​ട്ട​ര്‍​ന്മാ​ര്‍​ക്കാ​യി തേ​ക്കു​തോ​ട് എ​സ്എ​ന്‍​ഡി​പി ബി​ല്‍​ഡിം​ഗ് ഹാ​ളി​ല്‍ ക്ലാ​സ് ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് 33-ാം ​പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍ പ​രി​തി​യി​ല്‍ വ​രു​ന്ന വോ​ട്ട​ര്‍​ന്മാ​ര്‍​ക്കാ​യി മ​ണ്ണി​റ മാ​ര്‍ പി​ലോ​ക്സി​നോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി ഹാ​ളി​ലും മൂ​ന്നി​ന് 32-ാം പോ​ളിം​ഗ് ബൂ​ത്ത് പ​രി​ധി​യി​ല്‍​വ​രു​ന്ന വോ​ട്ട​ര്‍​ന്മാ​ര്‍​ക്കാ​യി എ​ലി​മു​ള്ളും​പ്ലാ​ക്ക​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ലും ന​ട​ക്കും. സ്വീ​പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ വി.​എ​സ് വി​ജ​യ​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​സ്.​ജ​യ​ക​ല എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.