പ്ര​ചാ​ര​ണ ചെ​ല​വ്: ര​ണ്ടാം​ഘ​ട്ട അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന്
Monday, October 14, 2019 11:20 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ ച്ച് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ചെ​ല​വ് നി​രീ​ക്ഷ​ണ സ​മി​തി​യു​ടെ ര​ണ്ടാം​ഘ​ട്ട അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ന​ട​ ക്കും.
ചെ​ല​വ് നി​രീ​ക്ഷ​ക​ന്‍ കെ.​അ​ര​വി​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​രീ​ക്ഷ​ണം ന​ട​ത്തു​ക. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സ്‌​പെ​ന്‍​ഡി​ച്ച​ര്‍ ഒ​ബ്‌​സ​ര്‍​വ​ര്‍, സ്ഥാ​നാ​ര്‍​ഥി​ക​ള്‍, പ്ര​തി​നി​ധി​ക​ള്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ സ്ഥാ​നാ​ര്‍​ഥി​ക്കും പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കാ​വു​ന്ന തു​ക 28 ല​ക്ഷം രൂ​പ​യാ​ണ്.
ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്കാ​യി ചെ​ല​വാ​കു​ന്ന പോ​സ്റ്റ​റു​ക​ള്‍, ബാ​ന​റു​ക​ള്‍, ചു​വ​രെ​ഴു​ത്തു​ക​ള്‍, പ്ര​ചാ​ര​ണ​വാ​ഹ​ന​ങ്ങ​ള്‍, ഉ​ച്ച​ഭാ​ഷി​ണി എ​ന്നു​വേ​ണ്ട മു​ഴു​വ​ന്‍ ചെ​ല​വു​ക​ളും 28 ല​ക്ഷ​ത്തി​ന് അ​ക​ത്താ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം.
തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പാ​യി മൂ​ന്നു ത​വ​ണ ഇ​തു ക​ര്‍​ശ​ന​മാ​യി നി​രീ​ക്ഷി​ക്കും. 28 ല​ക്ഷ​ത്തി​ല​ധി​കം തു​ക സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ചെ​ല​വ​ഴി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ മൂ​ന്നു വ​ര്‍​ഷം വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് അ​യോ​ഗ്യ​രാ​ക്ക​പ്പെ​ടും. ജ​യി​ച്ച സ്ഥാ​നാ​ര്‍​ഥി വീ​ഴ്ച്ച​വ​രു​ത്തി​യെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ടും.