ജി​ല്ലാ മാ​സ്റ്റേ​ഴ്സ് അ​ത്‌ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ്
Wednesday, October 16, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ മാ​സ്റ്റേ​ഴ്സ് അ​ത് ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് 19, 20 തീ​യ​തി​ക​ളി​ൽ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 30 വ​യ​സു തി​ക​ഞ്ഞ പു​രു​ഷ​ൻ​മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും വി​വി​ധ പ്രാ​യ​ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് മ​ത്സ​രം.ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് ന​വം​ബ​ർ ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് അ​ത്ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് 2020 ജ​നു​വ​രി 12 മു​ത​ൽ 16 വ​രെ കോ​ഴി​ക്കോ​ടു ന​ട​ക്കു​ന്ന മാ​സ്റ്റേ​ഴ്സ് ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​കും.ജ​ന​ന​ത്തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ എ​ൻ​ട്രി ഫോ​മി​നോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ​വി​വ​ര​ങ്ങ​ൾ 9349443339 ന​ന്പ​രി​ൽ ല​ഭ്യ​മാ​കും.