ഗ​ദ്ദി​ക: ഉ​ത്പ​ന്ന പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള
Thursday, October 17, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട: പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​വ​രു​ടെ പ​ര​മ്പ​രാ​ഗ​ത പൈ​തൃ​ക ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നും പാ​ര​മ്പ​ര്യ ക​ലാ​രൂ​പ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​മാ​യി പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ​യും കി​ര്‍​ത്താ​ഡ്‌​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഗ​ദ്ദി​ക 2019-20 എ​ന്ന പേ​രി​ല്‍ ഉ​ത്പ​ന്ന പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യും ക​ലാ​മേ​ള​യും ന​ട​ത്തും.

പാ​ര​മ്പ​ര്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ലേ​ര്‍​പ്പെ​ട്ടി​ട്ടു​ള്ള പ​ട്ടി​ക​ജാ​തി വ്യ​ക്തി​ക​ള്‍​ക്കും സൊ​സൈ​റ്റി​ക​ള്‍, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ എ​ന്നി​വ​യ്ക്കും മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 25ന​കം ചീ​ഫ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ര്‍, പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ്, അ​യ്യ​ങ്കാ​ളി ഭ​വ​ന്‍, ക​ന​ക​ന​ഗ​ര്‍, വെ​ള്ള​യ​മ്പ​ലം, തി​രു​വ​ന​ന്ത​പു​രം-695003 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം. അ​പേ​ക്ഷാ​ഫോ​റ​വും കൂ​ടു​ത​ല്‍ വി​വ​ര​വും അ​താ​ത് ബ്ലോ​ക്ക്, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​ക​ളി​ലും www.scdd. kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലും ല​ഭി​ക്കും.