പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്
Thursday, October 17, 2019 10:54 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്ക് 31 വ​രെ പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രെ​യു​ള്ള സൗ​ജ​ന്യ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കും. ഞാ​യ​റാ​ഴ്ച ഒ​ഴി​കെ​യു​ള്ള എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ കു​ത്തി​വ​യ്പ് എ​ടു​ക്കാം.

നാ​യ്ക്ക​ളെ വ​ള​ർ​ത്തു​ന്ന​തി​ന് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​ന് പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് നി​ർ​ബ​ന്ധ​മാ​യും എ​ടു​ക്ക​ണ​മെ​ന്ന് അ​നി​മ​ൽ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ പ്രോ​ജ​ക്ട് ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. ‌