മ​ഴ മു​ന്ന​റി​യി​പ്പ്: സ്കൂ​ളു​ക​ൾ ഇ​ന്ന് 2.30ന് ​വി​ട​ണം ‌
Thursday, October 17, 2019 10:54 PM IST
‌പ​ത്ത​നം​തി​ട്ട:കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും തു​ലാ​വ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലും ജി​ല്ല​യി​ലെ ്അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ​ക്ലാ​സു​ക​ൾ അ​വാ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഇ​തു​മൂ​ലം അ​ധ്യ​യ​ന സ​മ​യം ന​ഷ്ട​മാ​കാ​തി​രി​ക്കു​ന്ന​തി​ന് അ​താ​ത് സ്കൂ​ളു​ക​ളു​ടെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ ക്ര​മീ​ക​ര​ണം ന​ട​ത്ത​ണം. ‌