ക​ട​ത്തു​വ​ള്ള​മേ​റി, ആ​വ​ണി​പ്പാ​റ​യി​ൽ വോ​ട്ടു​സ​ന്ദേ​ശ​വു​മാ​യി ക​ള​ക്ട​ർ
Thursday, October 17, 2019 10:58 PM IST
പ​ത്ത​നം​തി​ട്ട: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഒ​റ്റ​പ്പെ​ട്ട ബൂ​ത്തു​ക​ളി​ലൊ​ന്നാ​യ ആ​വ​ണി​പ്പാ​റ​യി​ൽ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹും സം​ഘ​വും എ​ത്തി.

അ​ച്ച​ൻ​കോ​വി​ലാ​റി​നു മ​റു​ക​ര​യി​ൽ കോ​ന്നി വ​ന​മേ​ഖ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​രു​വാ​പ്പു​ലം ആ​വ​ണി​പ്പാ​റ കോ​ള​നി​യി​ലേ​ക്ക് തോ​ണി​യി​ലേ​റി​യാ​ണ് ക​ള​ക്ട​ർ എ​ത്തി​യ​ത്. അ​ച്ച​ൻ​കോ​വി​ൽ റോ​ഡി​ൽ വാ​ഹ​നം നി​ർ​ത്തി ആ​വ​ണി​പ്പാ​റ​യി​ലേ​ക്ക് ക​ട​ത്തി​നെ ആ​ശ്ര​യി​ക്കു​ക​യാ​ണ് ക​ള​ക്ട​റും ചെ​യ്ത​ത്. ഇ​ത​ല്ലാ​തെ ഇ​വി​ടേ​ക്ക് എ​ത്താ​ൻ മ​റ്റു മാ​ർ​ഗ​മി​ല്ല. കോ​ന്നി​യി​ലെ നാ​ല് ഒ​റ്റ​പ്പെ​ട്ട ബൂ​ത്തു​ക​ളി​ലൊ​ന്നാ​ണ് ആ​വ​ണി​പ്പാ​റ.

എ​ല്ലാ​വ​രും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ലൂ​ടെ മാ​ത്ര​മേ വി​ക​സ​നം സാ​ധ്യ​മാ​കൂ എ​ന്നും ബൂ​ത്തും സ​മീ​പ​ത്തെ വീ​ടു​ക​ളും സ​ന്ദ​ർ​ശി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. നൂ​ഹ് വോ​ട്ട​ർ​മാ​രോ​ട് പ​റ​ഞ്ഞു. നി​ല​വി​ൽ ബൂ​ത്തി​ൽ പ്ര​ശ്ന​മൊ​ന്നു​മി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി​ത്ത​ന്നെ ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് താ​മ​സ സൗ​ക​ര്യം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണ​മാ​യ സ്വീ​പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​വ​ണി​പ്പാ​റ​യി​ൽ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​വ​സാ​ന ബൂ​ത്താ​ണ് അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ലെ ആ​വ​ണി​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​ങ്ക​ണ​വാ​ടി 212- ാം ബൂ​ത്ത്. ഇ​വി​ടെ 34 കു​ടും​ബ​ങ്ങ​ളി​ലാ​യി 112 പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ഇ​വ​രി​ൽ 66 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. കോ​ന്നി​ത​ഹ​സി​ൽ​ദാ​ർ കെ. ​എ​സ്. ന​സി​യ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സി. ​ഗം​ഗാ​ധ​ര​ൻ ത​ന്പി, അ​രു​വാ​പ്പു​ലം വി​ല്ലേ​ജ് ഓ​ഫീ​സ​ർ മ​ഞ്ജി​ത് രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു