ക​ന​ത്ത മ​ഴ: റാ​ന്നി​യി​ലും ഉ​തി​മൂ​ട്ടി​ലുംറോ​ഡി​ൽ വെ​ള്ളം ക‍യറി
Friday, October 18, 2019 10:41 PM IST
റാ​ന്നി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് റാ​ന്നി ടൗ​ണി​ലും ഉ​തി​മൂ​ട്ടി​ലും റോ​ഡി​ലും വെ​ള്ള​ക്കെ​ട്ട്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് റോ​ഡി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​ത്. ഓ​ട​ക​ൾ ക​വി​ഞ്ഞും മ​ല​വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​തു​മാ​ണ് വെ​ള്ളം ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. ഉ​തി​മൂ​ട്ടി​ൽ കു​ട​ന്ത പൊ​ട്ടി വെ​ള്ളം എ​ത്തി​യ​തും റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​യി. ഐത്തലയിലും റോഡിൽ വെള്ളം നിരന്നു.

കാ​ൽ​ന​ട, വാ​ഹ​ന​യാ​ത്ര​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് മ​ഴ ആ​രം​ഭി​ച്ച​ത്. മ​ഴ കാ​ര​ണം സ്കൂ​ളു​ക​ൾ 2.30ന് ​വി​ടാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന​തി​നു മു​ന്പേ മ​ഴ ശ​ക്ത​മാ​കു​ക​യും ഇ​വ​ർ വ​ഴി​യി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്ത​ത് പ്ര​തി​സ​ന്ധി​യാ​യി.ഉ​തി​മൂ​ട്ടി​ലെ വെ​ള്ള​ക്കെ​ട്ടു കാ​ര​ണം പ​ത്ത​നം​തി​ട്ട റാ​ന്നി റൂ​ട്ടി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ഉ​തി​മൂ​ട് വ​ലി​യ ക​ലു​ങ്ക് ഭാ​ഗ​ത്ത് കു​ട​ന്ത പൊ​ട്ടി​യ​താ​ണ് പെ​ട്ടെ​ന്ന് റോ​ഡി​ൽ മൂ​ന്ന​ടി​യി​ലേ​റെ വെ​ള്ള​മു​യ​രാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ൽ ഓ​ട​ക​ൾ ക​വി​ഞ്ഞ് വെ​ള്ളം ഒ​ഴു​കു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യി​ൽ കൈ​ത്തോ​ടു​ക​ള​ട​ക്കം ക​വി​ഞ്ഞൊ​ഴു​കി.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ പ​ന്പാ​ന​ദി​യി​ലും ജ​ല​നി​ര​പ്പു​യ​ർ​ന്നു.