എ​ൽ​ഡി​എ​ഫ ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സു​ക​ളെ​ന്ന് രാ​ധാ​കൃ​ഷ്ണ​ൻ
Saturday, October 19, 2019 10:34 PM IST
കോ​ന്നി: സാ​ധാ​ര​ണ രാ​ഷ്്‌ട്രീയ​ക്കാ​ർ​ക്കെ​തി​രേ ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ കേ​സു​ക​ൾ സ്വാ​ഭാ​വി​ക​മാ​ണെ​ങ്കി​ലും കോ​ന്നി​യി​ലെ എ​ൽ​ഡി​എ​ഫ ്സ്ഥാ​നാ​ർ​ഥി​യു​ടെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കേ​സു​ക​ള​ധി​ക​വും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​താ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. സ്ത്രീ​പീ​ഡ​നം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ഇ​തി​ൽ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നും രാ​ധാ​കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.