കോ​ന്നി​യി​ൽ മ​ദ്യ​നി​രോ​ധ​നം
Saturday, October 19, 2019 10:34 PM IST
കോ​ന്നി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മാ​ധാ​ന​പ​ര​വും സു​ഗ​മ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പി​നാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ 21 ന് ​വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യും വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​മാ​യ 24ന് ​പൂ​ർ​ണ​മാ​യും കോ​ന്നി നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ​ന, വി​ത​ര​ണം, സൂ​ക്ഷി​ക്ക​ൽ എ​ന്നി​വ നി​രോ​ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് നി​ർ​ദേ​ശം ന​ൽ​കി.