കോ​ന്നി​യി​ൽ പോ​ളിം​ഗ് ശ​ത​മാ​നം നി​ർ​ണാ​യ​ക​മാ​കും ‌‌
Sunday, October 20, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന​ത്തെ പോ​ളിം​ഗ് ശ​ത​മാ​നം നി​ർ​ണാ​യ​ക​മാ​കും. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ ബൂ​ത്തു​ക​ളി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മൂ​ന്ന് മു​ന്ന​ണി​ക​ളും ന​ട​ത്തു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ രാ​വി​ലെ ത​ന്നെ വോ​ട്ട​ർ​മാ​ർ ബൂ​ത്തു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
ക​ഴി​ഞ്ഞ ഏ​പ്രി​ൽ 23നു ​ന​ട​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ന്നി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 74.24 ശ​ത​മാ​നം പോ​ളിം​ഗാ​യി​രു​ന്നു. 1,94,705 വോ​ട്ട​ർ​മാ​രി​ൽ 1,44,549 പേ​ർ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി. ഇ​തി​ൽ 49,667 വോ​ട്ട് യു​ഡി​എ​ഫി​നും 46,946 വോ​ട്ട് എ​ൽ​ഡി​എ​ഫി​നും 46,506 വോ​ട്ട് ബി​ജെ​പി​ക്കും ല​ഭി​ച്ചു.
2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ന്നി​യി​ൽ 73.19 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ന​ട​ന്ന​ത്. 1,94,721 വോ​ട്ട​ർ​മാ​രി​ൽ 1,42,526 പേ​ർ വോ​ട്ടു ചെ​യ്തു. യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത് 72,800 വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫി​ന് 52,052 വോ​ട്ടു​ക​ളും ബി​ജെ​പി​ക്ക് 16,713 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.
2011 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 71.85 ശ​ത​മാ​ന​മാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ്. 1,82,384 വോ​ട്ട​ർ​മാ​രി​ൽ 1,31,070 പേ​രാ​ണ് വോ​ട്ടു ചെ​യ്ത​ത്. യു​ഡി​എ​ഫി​ന് 65,724 വോ​ട്ടു ല​ഭി​ച്ചു. എ​ൽ​ഡി​എ​ഫി​ന് 57,950 വോ​ട്ടു​ക​ളും ബി​ജെ​പി​ക്ക് 5,994 വോ​ട്ടു​ക​ളു​മാ​ണ് 2011ൽ ​ല​ഭി​ച്ച​ത്.
മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. സം​സ്ഥാ​ന നേ​താ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കി​യ പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് മ​ണ്ഡ​ലം ബൂ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​ത്. യു​ഡി​എ​ഫ് നി​ര​യി​ൽ എ.​കെ. ആ​ന്‍റ​ണി, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പി.​ജെ. ജോ​സ​ഫ്, ജോ​സ് കെ. ​മാ​ണി, പി.​കെ.​ബ​ഷീ​ർ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, എ.​എ. അ​സീ​സ്, ജോ​ണി നെ​ല്ലൂ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ളും ഒ​ട്ടു​മി​ക്ക എം​പി​മാ​രും എം​എ​ൽ​എ​മാ​രും മ​ണ്ഡ​ല​ത്തി​ലെ​ത്തി.
കു​ടും​ബ​യോ​ഗ​ങ്ങ​ളും പൊ​തു​യോ​ഗ​ങ്ങ​ളി​ലും ഭ​വ​ന​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക​ളി​ലും നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് എ​ൽ​ഡി​എ​ഫി​നു​വേ​ണ്ടി വോ​ട്ടു​തേ​ടി​യ​ത്.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, കാ​നം രാ​ജേ​ന്ദ്ര​ൻ, എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ എ​ന്നി​വ​രാ​ണ് മ​ണ്ഡ​ല​ത്തി​ൽ നി​റ​ഞ്ഞു​നി​ന്ന​ത്.ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള, കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, ബി​ഡി​ജ​ഐ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​ൻ​ഡി​എ പ്ര​ചാ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.
രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ന​പ്പു​റ​ത്തേ​ക്കു സാ​മു​ദാ​യി​ക ചേ​രി​തി​രി​വു​ക​ളും വോ​ട്ടു​വി​ഭ​ജ​ന​വും ക​ണ്ടാ​ണ് പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​ത്.
സാ​മു​ദാ​യി​ക ക​ണ​ക്കെ​ടു​പ്പു​ക​ൾ മു​ന്ന​ണി​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. പ​ര​മാ​വ​ധി വോ​ട്ടു​ക​ൾ ബൂ​ത്തു​ക​ളി​ലെ​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ ത​ങ്ങ​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ വി​ജ​യി​ക്കൂ​വെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും ക​ണ​ക്കാ​ക്കു​ന്നു. ‌