സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ സ​ജ്ജം: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ‌
Sunday, October 20, 2019 11:01 PM IST
പത്തനംതിട്ട: ‌കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വ​ൻ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് അ​റി​യി​ച്ചു. പ്ര​ശ്ന​ബാ​ധി​ത, പ്ര​ശ്ന സാ​ധ്യ​ത ബൂ​ത്തു​ക​ളി​ൽ സാ​ധാ​ര​ണ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പു​റ​മേ ഒ​രു പോ​ലീ​സു​കാ​ര​നെ​കൂ​ടി അ​ധി​ക​മാ​യി നി​യോ​ഗി​ക്കും.
ഡി​വൈ​എ​സ്പി, സി​ഐ, എ​സ്ഐ ഉ​ൾ​പ്പെ​ടെ കോ​ന്നി​യി​ൽ മൊ​ത്തം 681 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വി​ന്യ​സി​ക്കു​ന്ന​ത്. 30 കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ളും 160 ആം​ഡ് പോ​ലീ​സും ഡ്യൂ​ട്ടി​ക്കു​ണ്ടാ​കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര​സേ​ന​യു​ടെ നാ​ലു പേ​ര​ട​ങ്ങു​ന്ന ര​ണ്ടു സം​ഘ​ങ്ങ​ളാ​ണ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക.തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യെ അ​ടൂ​ർ, പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല, ചി​റ്റാ​ർ, കോ​ന്നി എ​ന്നി​ങ്ങ​നെ അ​ഞ്ച് സ​ബ്ഡി​വി​ഷ​നു​ക​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ സ​ബ്ഡി​വി​ഷ​നു​ക​ളി​ലും സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലും നൂ​റു പേ​ര​ട​ങ്ങു​ന്ന സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ണ്ടാ​കും. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സി​നെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കും. ‌