നി​ശ​ബ്ദ പ്ര​ചാ​ര​ണ​ദി​ന​ത്തി​ൽ വോ​ട്ട​ർ​മാ​രെ ക​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ ‌
Sunday, October 20, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​ൾ അ​വ​സാ​നി​ച്ചെ​ങ്കി​ലും രാ​വി​ലെ മു​ത​ൽ മ​ണ്ഡ​ല​ത്തി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു കോ​ന്നി​യി​ലെ മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജ് രാ​വി​ലെ വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് വോ​ട്ട​ർ​മാ​രെ ക​ണ്ടു​തു​ട​ങ്ങി​യ​ത്.
ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ ആ​രാ​ധ​ന ക​ഴി​ഞ്ഞി​റ​ങ്ങി​യ​വ​രെ സ്ഥാ​നാ​ർ​ഥി ക​ണ്ടു. മൈ​ല​പ്ര ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​ലു​മെ​ത്തി​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തു.എ​ൽ​ഡി​എ​ഫ ്സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​റും മ​ണ്ഡ​ല​ത്തി​ൽ ഓ​ട്ട​പ്ര​ദ​ക്ഷി​ണ​ത്തി​ലാ​യി​രു​ന്നു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ രാ​വി​ലെ എ​ത്തി വോ​ട്ട​ർ​മാ​രെ ക​ണ്ടു. കോ​ന്നി, മൈ​ല​പ്ര, മ​ല​യാ​ല​പ്പു​ഴ, ത​ണ്ണി​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി എ​ത്തി​യി​രു​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ രാ​വി​ലെ കോ​ന്നി ചി​റ​യ്ക്ക​ൽ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് ഇ​ന്ന​ല​ത്തെ സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക്കു തു​ട​ക്ക​മി​ട്ട​ത്.
ക്ഷേ​ത്ര​ങ്ങ​ൾ, പ​ള്ളി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശ​നം ന​ട​ത്തി. മൈ​ല​പ്ര, വ​ള്ളി​ക്കോ​ട്, കൂ​ട​ൽ, ക​ല​ഞ്ഞൂ​ർ, ചി​റ്റാ​ർ, സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി എ​ത്തി. ഇ​ന്നു രാ​വി​ലെ മ​ല​യാ​ല​പ്പു​ഴ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. ‌