സ​മാ​ധാ​ന​പ​രം, പ​ല​യി​ട​ത്തും ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ മാ​ത്രം ‌
Monday, October 21, 2019 10:37 PM IST
‌കോ​ന്നി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ടു​പ്പ് പൊ​തു​വേ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. ക​ള്ള​വോ​ട്ട് ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തു​സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ എ​ങ്ങു​നി​ന്നു​മ​ണ്ടാ​യി​ല്ല. ഉ​ച്ച​വ​രെ മ​ഴ ശ​ക്ത​മാ​യി​രു​ന്ന​തി​നാ​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യം ബൂ​ത്ത് പ​രി​സ​ര​ത്ത് അ​പൂ​ർ​വ​മാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ പ​ല ബൂ​ത്തു​ക​ളി​ലും ഇ​രി​ക്കാ​ൻ ആ​ളു​പോ​ലു​മു​ണ്ടാ​യി​ല്ല. യു​ഡി​എ​ഫ് ബു​ത്തൂ​ക​ളാ​ണ് ഏ​റെ സ്ഥ​ല​ത്തും ശൂ​ന്യ​മാ​യി കി​ട​ന്ന​ത്. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ രാഷ്‌ട്രീയ​ക​ക്ഷി ഏ​ജ​ന്‍റു​മാ​ർ രാ​വി​ലെ ത​ന്നെ എ​ല്ലാ​യി​ട​ത്തും എ​ത്തി​യി​രു​ന്നു.

പു​ല​ർ​ച്ചെ അ​ഞ്ചി​നു ത​ന്നെ ഏ​ജ​ന്‍റു​മാ​ർ ബൂ​ത്തി​ക​ളി​ൽ ക​യ​റി​യി​രു​ന്നു.സീ​ത​ത്തോ​ട്, ചി​റ്റാ​ർ, ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ല ബൂ​ത്തു​ക​ളി​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വോ​ട്ട​ർ​മാ​രെ എ​ത്തി​ക്കേ​ണ്ടി​വ​ന്നു.

രാ​ഷ്്ട്രീ​യ​ക​ക്ഷി പ്ര​വ​ർ​ത്ത​ക​ർ ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ ബൂ​ത്ത് പ​രി​സ​ര​ങ്ങ​ളി​ൽ എ​ത്തി​യെ​ങ്കി​ലും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളോ മ​റ്റോ എ​ങ്ങു​മു​ണ്ടാ​യി​ല്ല. പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം എ​ല്ലാ​യി​ട​ത്തു​മു​ണ്ടാ​യി​രു​ന്നു. ‌