‌സ്ത്രീ​സൗ​ഹൃ​ദ​വു​മാ​യി 76-ാം ന​മ്പ​ര്‍ ബൂ​ത്ത് ‌‌
Monday, October 21, 2019 10:37 PM IST
കോ​ന്നി: എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ 76ാം ന​മ്പ​ര്‍ ബൂ​ത്ത് കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഒ​രേ ഒ​രു വ​നി​താ സൗ​ഹൃ​ദ ബൂ​ത്ത് എ​ന്ന​നി​ല​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യി. ബൂ​ത്തി​ലെ മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍, പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍, മൂ​ന്ന് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ എ​ന്നി​വ​രൊ​ക്കെ​യും സ്ത്രീ​ക​ളാ​യി​രു​ന്നു.

316 സ്ത്രീ​ക​ളും 302 പു​രു​ഷ​ന്മാ​രു​മ​ട​ക്കം 618 പേ​രാ​ണ് ഇ​വി​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​ബൂ​ത്തി​ല്‍ 951 വോ​ട്ട​ര്‍​മാ​രാ​ണ് ആ​കെ​യു​ള്ള​ത്. അ​തി​ല്‍ 65 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്.

മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍ ജൂ​സി പി. ​ജോ​ര്‍​ജ്, പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യ കു​മ്പ​ഴ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക ഷൈ​നി ജോ​ര്‍​ജ്, പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രാ​യ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്ക​റ്റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ സൂ​സ​ണ്‍ ഫി​ലി​പ്പോ​സ് ത​ര​ക​ന്‍, ദീ​പാ​മേ​രി ജേ​ക്ക​ബ്, ഓ​മ​ല്ലൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക ജി. ​മി​നി, കോ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ എ​സ്. ജ​യ​ശ്രീ എ​ന്നി​വ​രാ​യി​രു​ന്നു സ്ത്രീ ​സൗ​ഹൃ​ദ ബൂ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍.