അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ൽ കൃ​ഷി ന​ട​പ​ടി​ക​ൾ ഇ​നി​യും വൈ​കും
Tuesday, October 22, 2019 11:05 PM IST
തി​രു​വ​ല്ല: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ല്‍ കൃ​ഷി​ന​ട​പ​ടി​ക​ള്‍ ഇ​നി​യും വൈ​കും. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​താ​ണ് കാ​ര​ണം. ഇ​ക്ക​ണ​ക്കി​ന് ന​വം​ബ​ര്‍ പ​കു​തി​യാ​യാ​ലും കൃ​ഷി ആ​രം​ഭി​ക്കാ​ൻ ക​ഴി​യി​ല്ല.

നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര, നെ​ടു​മ്പ്രം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നെ​ല്‍​കൃ​ഷി ആ​രം​ഭി​ക്കാ​നു​ള​ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രി​ക്കെ​യാ​ണ് പ്ര​തീ​ക്ഷി​ക്കാ​തെ തീ​വ്ര മ​ഴ പെ​യ്യു​ന്ന​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ബ​ണ്ടി​ട്ട് മോ​ട്ടോ​ർ ഉപ യോ​ഗി​ച്ച് വെ​ള്ളം പു​റ​ത്തേ​ക്ക്‌ പ​മ്പ് ചെ​യ്യു​ന്ന ജോ​ലി ആ​രം​ഭി​ച്ചി​രി​ക്കെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ പെ​യ്ത് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​ത്.

ബ​ണ്ട് കെ​ട്ടി ത​ട​ഞ്ഞ​തി​നാ​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് പ​മ്പ് ചെ​യ്തു ത​ന്നെ ക​ള​യ​ണം. ഇ​തി​ന് ചി​ല​പ്പോ​ൾ ആ​ഴ്ച​ക​ളെ​ടു​ക്കും.

നി​ര​ണം പ​ഞ്ചാ​യ​ത്തി​ലെ എ​ര​തോ​ട്, ഇ​ട​യോ​ടി ചെ​മ്പ്, അ​രി​യോ​ടി​ച്ചാ​ൽ, നി​ര​ണ​ത്ത് ത​ടം ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ ചേ​ന്ന​ങ്ക​രി, അ​യ്യ​ങ്കോ​നാ​രി, പ​രു​ത്തി​ക്ക​ൽ, കാ​ക്ക​യി​ൽ എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൊ​ന്നും പാ​ടം ശ​ക്ത​മാ​യ മ​ഴ മൂ​ലം വൃ​ത്തി​യാ​ക്ക​ൽ പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല. മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ന​വം​ബ​ര്‍ മാ​സം മ​ധ്യ​ത്തോ​ടെ കൃ​ഷി ഇ​റ​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​ത്. നേ​ര​ത്തെ കൃ​ഷി​യാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ വേ​ന​ൽ​മ​ഴ​യി​ൽ കൃ​ഷി നാ​ശം സം​ഭ​വി​ക്കാം.

മാ​ത്ര​മ​ല്ല ര​ണ്ടാം കൃ​ഷി ന​ട​ത്താ​നും ക​ഴി​യി​ല്ല. മ​ഴ മാ​റാ​തെ വി​ത​ച്ചാ​ൽ വി​ത​യ്ക്കു​ന്ന വി​ത്തു​ക​ൾ മ​ഴ​യു​ടെ ശ​ക്തി മൂ​ലം ചെ​ളി​യി​ലാ​ണ്ടു​പോ​യി ന​ശി​ക്കാ​നും ഇ​ട​യാ​ക്കും. ഇ​ക്ക​ണ​ക്കി​ന് പോ​യാ​ൽ ഡി​സം​ബ​റി​ലേ കൃ​ഷി ആ​രം​ഭി​ക്കാ​ൻ ക​ഴി​യൂ. വേ​ന​ല്‍ മ​ഴ​യ്ക്ക് മു​ന്പ് വി​ള​വെ​ടു​പ്പ് ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ എ​ന്ന് ക​ർ​ഷ​ക​ർ ഭ​യ​പ്പെ​ടു​ന്നു. വ​ര​മ്പ് കു​ത്തി നി​ല​ങ്ങ​ള്‍ വേ​ര്‍​തി​രി​ക്കു​ന്ന​താ​ണ് ആ​ദ്യ ന​ട​പ​ടി. തു​ട​ര്‍​ന്ന് പാ​യ​ലും പോ​ള​യും നീ​ക്കി കൃ​ഷി​യി​ട​ങ്ങ​ള്‍ ഒ​രു​ക്ക​ണം. എ​ന്നാ​ൽ മ​ഴ മൂ​ലം ഇ​ത് ത​ട​സ​പ്പെ​ട്ടി​രി​ക്ക​യാ​ണ്.

മി​ക്ക ക​ർ​ഷ​കത്തൊഴി​ലാ​ളി​ക​ളും പാ​ട്ട​കൃ​ഷി ഏ​റ്റെ​ടു​ത്ത് ചെ​യ്യു​ക​യു​മാ​ണ്. ഇ​വ​രും അ​ങ്ക​ലാ​പ്പി​ലാ​ണ്. പു​തി​യ കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ശ​ക്ത​മാ​യ ബ​ണ്ട് നി​ർ​മി​ച്ചാ​ൽ ഇ​പ്പോ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാം.