ശി​ശു​ക്ഷേ​മ സ​മി​തി യോ​ഗം ഇ​ന്ന്
Tuesday, October 22, 2019 11:07 PM IST
പ​ത്ത​നം​തി​ട്ട: ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​ശു​ക്ഷേ​മ സ​മി​തി സം​ഘാ​ട​ക സ​മി​തി​യോ​ഗം ഇ​ന്ന് രാ​വി​ലെ 11ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.

നേ​വ​ല്‍ വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കും

പ​ത്ത​നം​തി​ട്ട: കൊ​ച്ചി ഐ​എ​ന്‍​എ​സ് ദ്രോ​ണാ​ചാ​ര്യ​യു​ടെ പ്ര​തി​നി​ധി 26ന് ​രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ല്‍ ജി​ല്ല​യി​ലെ നേ​വ​ല്‍ വി​ധ​വ​ക​ള്‍, നേ​വ​ല്‍ വി​മു​ക്ത​ഭ​ട​ന്മാ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്നും പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കും. നേ​വ​ല്‍ പെ​ന്‍​ഷ​ന്‍, ഫാ​മി​ലി പെ​ന്‍​ഷ​ന്‍ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചും ഇ​ത​ര പ​രാ​തി​ക​ളും ഇ​ന്ത്യ​ന്‍ നേ​വി​യു​ടെ പ്ര​തി​നി​ധി​ക്ക് നേ​രി​ട്ട് ന​ല്‍​കാ​മെ​ന്ന് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.