പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ വ്യ​തി​യാ​നം; വി​ജ​യപ്ര​തീ​ക്ഷ കൈ​വി​ടാ​തെ മു​ന്ന​ണി​ക​ള്‍
Tuesday, October 22, 2019 11:08 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ നേ​രി​യ വ്യ​തി​യാ​നം വി​ജ​യ​സാ​ധ്യ​ത​യെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന ക​ണ​ക്കെ​ടു​പ്പി​ലാ​ണ് മൂ​ന്ന് മു​ന്ന​ണി​ക​ളും.
നാ​ളെ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​മെ​ങ്കി​ലും ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലെ ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ജ​യം എ​ങ്ങോ​ട്ടാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്കാ​ണ് യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ നേ​താ​ക്ക​ള്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.
മ​ണ്ഡ​ല​ത്തി​ലെ ആ​കെ 197956 വോ​ട്ട​ര്‍​മാ​രി​ല്‍ 138708 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. 70.07 ശ​ത​മാ​നം. ഇ​തി​ല്‍ 64517 പു​രു​ഷ​ന്മാ​രും 74191 സ്ത്രീ​ക​ളു​മാ​ണ്.
പ​ര​മ്പ​രാ​ഗ​ത​മാ​യി ത​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ടു​വ്യ​തി​യാ​നം എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ച​ര്‍​ച്ച ചെ​യ്ത​പ്പോ​ള്‍ പാ​ര്‍​ല​മെന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ന്നേ​റ്റം ഇ​ത്ത​വ​ണ​യു​ണ്ടാ​ക്കാ​നാ​കു​മോ​യെ​ന്ന ക​ണ​ക്കെ​ടു​പ്പി​ലാ​യി​രു​ന്നു എ​ന്‍​ഡി​എ.
ഏ​പ്രി​ലി​ല്‍ ന​ട​ന്ന ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഉ​ണ്ടാ​യ പോ​ളിം​ഗ് ഇ​ത്ത​വ​ണ​യു​ണ്ടാ​യി​ല്ല.
എ​ന്നാ​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മ​റ്റു ചി​ല മ​ണ്ഡ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കോ​ന്നി​യി​ലു​ണ്ടാ​യ കു​റ​വ് കാ​ര്യ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് മു​ന്ന​ണി നേ​താ​ക്ക​ള്‍​ക്കു​ള്ള​ത്. എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും വ​ലി​യ ഭൂ​രി​പ​ക്ഷം ത​ന്നെ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.
നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണെ​ങ്കി​ലും കോ​ന്നി​യി​ല്‍ ച​രി​ത്രം കു​റി​ക്കു​മെ​ന്ന് എ​ന്‍​ഡി​എ​യും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.
ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ​യ്ക്കു ലീ​ഡ് ല​ഭി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ടു​നി​ല മ​റ്റ് ര​ണ്ട് മു​ന്ന​ണി​ക​ളും വി​ല​യി​രു​ത്തു​ന്നു​ണ്ട്. എ​ന്‍​ഡി​എ​യു​ടെ വോ​ട്ട് കു​റ​ഞ്ഞാ​ല്‍ അ​തി​ന്‍റെ ഗു​ണ​ഫ​ലം എ​വി​ടേ​ക്കാ​യി​രി​ക്കു​മെ​ന്ന​താ​ണ് ഇ​വ​രു​ടെ ക​ണ​ക്കെ​ടു​പ്പ്. എ​ന്നാ​ല്‍ എ​ന്‍​ഡി​എ വോ​ട്ട് ന​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ളും പ​റ​യു​ന്നു.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​നു പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന ക​ണ​ക്കു​ക​ളാ​ണ് അ​വ​രു​ടെ പ്രാ​ദേ​ശി​ക ക​മ്മി​റ്റി​ക​ളി​ല്‍ നി​ന്നു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
ക​ല​ഞ്ഞൂ​ര്‍, ഏ​നാ​ദി​മം​ഗ​ലം, ചി​റ്റാ​ര്‍, സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മെ​ച്ച​പ്പെ​ട്ട ലീ​ഡും ത​ണ്ണി​ത്തോ​ട്, മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നേ​രി​യ ലീ​ഡു​മാ​ണ് പ്ര​തീ​ക്ഷ.
മു​ന്‍​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലു​ണ്ടാ​യ വി​ജ​യ​മാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. യു​ഡി​എ​ഫി​നെ സ്ഥി​ര​മാ​യി പി​ന്തു​ണ​ച്ചു​വ​രു​ന്ന മൈ​ല​പ്ര, കോ​ന്നി, പ്ര​മാ​ടം, വ​ള്ളി​ക്കോ​ട്, അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മെ​ച്ച​പ്പെ​ട്ട ലീ​ഡ് ഇ​ത്ത​വ​ണ​യും അ​വ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്നു.
ചി​റ്റാ​റി​ലും ത​ണ്ണി​ത്തോ​ട്ടി​ലും ഏ​നാ​ദി​മം​ഗ​ല​ത്തും മു​ന്നി​ലെ​ത്തി​യേ​ക്കാം.എ​ന്‍​ഡി​എ​യ്ക്കാ​ക​ട്ടെ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ലീ​ഡ് സ​മ്മാ​നി​ച്ച മ​ല​യാ​ല​പ്പു​ഴ, ക​ല​ഞ്ഞൂ​ര്‍, ഏ​നാ​ദി​മം​ഗ​ലം, വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ള്‍ ഒ​പ്പം നി​ര്‍​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ട്.
അ​രു​വാ​പ്പു​ല​ത്തും പ്ര​മാ​ട​ത്തു​മൊ​ക്കെ ലീ​ഡ് പ്ര​തീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു.