പ്ര​വേ​ശ​നം പ്ര​ത്യേ​ക പാ​സു​ള്ള​വ​ർ​ക്ക് മാ​ത്രം; മൊ​ബൈ​ൽ​ഫോ​ണ്‍ അ​നു​വ​ദി​ക്കി​ല്ല ‌‌
Wednesday, October 23, 2019 11:00 PM IST
പ​ത്ത​നം​തി​ട്ട: വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​ത്യേ​ക അ​നു​മ​തി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​കും പ്ര​വേ​ശ​ന​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് ജി.​ജ​യ​ദേ​വ് അ​റി​യി​ച്ചു.
സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ മ​ന്നം മെ​മ്മോ​റി​യ​ൽ എ​ൻ​എ​സ്എ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മാ​ത്ര​മാ​കും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഏ​ജ​ന്‍റു​മാ​ർ​ക്കും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഗേ​റ്റി​ന് അ​ക​ത്തേ​ക്ക് പ്ര​വേ​ശ​നം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തോ, ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക കാ​ർ​ഡ്, പാ​സ് ഉ​ള്ള​വ​രെ മാ​ത്ര​മേ ഗേ​റ്റി​ക​ത്ത് പ്ര​വേ​ശി​പ്പി​ക്കൂ.
മൊ​ബൈ​ൽ​ഫോ​ണും കാ​മ​റ​യും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി ​ല്ല.
പൊ​തു​നി​രീ​ക്ഷ​ക​ൻ ഡോ.​എ​ൻ.​വി. പ്ര​സാ​ദ്, ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ എം.​ബി. ഗി​രീ​ഷ്, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ സി.​പി. രാ​ജേ​ഷ്കു​മാ​ർ, സ്ഥാ​നാ​ർ​ഥി​ക​ൾ, കൗ​ണ്ടിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ, കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ, ഡ്യൂ​ട്ടി​യി​ലു​ള്ള സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ നി​യോ​ഗി​ച്ച​വ​ർ എ​ന്നി​വ​ർ​ക്ക​ല്ലാ​തെ മ​റ്റാ​ർ​ക്കും കൗ​ണ്ടിം​ഗ് ഹാ​ളി​ൽ പ്ര​വേ​ശ​ന​മി​ല്ല.
പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഒ​രു വ​ഴി​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ജ​ന്‍റു​മാ​ർ​ക്ക് മ​റ്റൊ​രു വ​ഴി​യു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ​ക്ക് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ നി​ഷ്ക​ർ​ഷി​ച്ച​ത് പ്ര​കാ​രം പ്ര​ത്യേ​ക ഇ​രി​പ്പി​ടം സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഇ​വ​ർ അ​വ​ര​വ​രു​ടെ സ്ഥാ​ന​ത്തു​മാ​ത്രം ഇ​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഹാ​ളി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ധ​രി​ച്ചി​രി​ക്ക​ണം.
യൂ​ണി​ഫോ​മി​ലാ​യാ​ലും സി​വി​ൽ വേ​ഷ​ത്തി​ലാ​യാ​ലും പോ​ലീ​സു​കാ​ർ​ക്ക് വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ൽ പ്ര​വേ​ശ​ന​മി​ല്ല. അ​വ​ർ പു​റ​ത്തു​നി​ൽ​ക്കേ​ണ്ട​തും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ വി​ളി​ച്ചാ​ൽ മാ​ത്രം അ​ക​ത്ത് പ്ര​വേ​ശി​ക്കേ​ണ്ട​തു​മാ​ണ്.
മോ​ശ​മാ​യി പെ​രു​മാ​റു​ക​യോ നി​യ​മ​പ്ര​കാ​ര​മു​ള്ള നി​ർ​ദേ​ശം അ​നു​സ​രി​ക്കാ​തി​രി​ ക്കു​ക​യോ ചെ​യ്യു​ന്ന ആ​രെ​യും വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ട്.
വോ​ട്ടെ​ടു​പ്പി​ന്‍റെ സ്വ​കാ​ര്യ​ത വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലും പാ​ലി​ക്ക​ണം.