വ​യോ​ധി​ക ദ​ന്പ​തി​ക​ളു​ടെ മ​ര​ണം: മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ‌‌
Wednesday, October 23, 2019 11:00 PM IST
തി​രു​വ​ല്ല: വ​യോ​ധി​ക ദ​ന്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്ക​രി​ച്ചു.ക​വി​യൂ​ർ തി​രു​വാ​മ​ന​പു​രം ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം തെ​ക്കേ​തി​ൽ സു​ജാ​ഭ​വ​നി​ൽ വാ​സു അ​ചാ​രി(79) ഭാ​ര്യ രാ​ജ​മ്മ(69) എ​ന്നി​വ​രെ​യാ​ണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വാ​സു​ആ​ചാ​രി​യെ വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യു​ടെ മേ​ൽ​ക്കൂ​ര​യു​ടെ ക​ഴി​ക്കോ​ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ഭാ​ര്യ രാ​ജ​മ്മ​യെ ഇ​തേ​കി​ട​പ്പു​മു​റി​യു​ടെ ക​ട്ടി​ലി​ൽ ക​ഴു​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് ആ​ഴ​ത്തി​ൽ​വെ​ട്ടേ​റ്റ് ര​ക്തം​വാ​ർ​ന്ന് മ​രി​ച്ച​നി​ല​യി​ലു​മാ​ണ് കാ​ണ​പ്പെ​ട്ട​ത്.
രാ​ജ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി വാ​സു​ആ​ചാ​രി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ മ​ക​ൻ പ്ര​ശാ​ന്തി​നെ (49) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലേ​ക്കെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30നാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന​ലെ സം​സ്ക​രി​ച്ചു. ‌