സം​സ്ഥാ​ന വ​നി​താ സ​മ്മേ​ള​നം തി​രു​വ​ല്ല​യി​ൽ ‌‌
Wednesday, October 23, 2019 11:01 PM IST
തി​രു​വ​ല്ല: അ​ഖി​ലേ​ന്ത്യാ മ​ഹി​ളാ സാം​സ്കാ​രി​ക സം​ഘ​ട​ന സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന വ​നി​താ സ​മ്മേ​ള​നം 25, 26, 27 തീ​യ​തി​ക​ളി​ൽ തി​രു​വ​ല്ല​യി​ൽ ന​ട​ക്കും. പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് തി​രു​വ​ല്ല മു​നി​സി​പ്പ​ൽ ഓ​പ്പ​ൺ സ്റ്റേ​ജി​ലും പ്ര​തി​നി​ധി സ​മ്മേ​ള​നം 26, 27 തീ​യ​തി​ക​ളി​ൽ കൊ​മ്പാ​ടി ഡോ. ​മാ​ർ​ത്തോ​മ്മാ ജോ​സ​ഫ് ക്യാ​മ്പ് സെ​ന്‍റ​റി​ലും ന​ട​ക്കും.
26ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു സം​സ്ഥാ​ന​ത്തെ വി​വി​ധ സ​മ​ര​സം​ഘ​ട​ന​ക​ൾ​ക്കും പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന വ​നി​ത​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ ഉ​ണ്ടാ​യി​രി​ക്കും.പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ നി​മി​ത്തം 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന സ്ത്രീ​ശ​ക്തി എ​ക്സി​ബി​ഷ​ൻ റ​ദ്ദു​ചെ​യ്തിരുന്നു.
സ്ത്രീ​ശ​ക്തി എ​ക്സി​ബി​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കേ​ണ്ടി​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ, ക​വി​യ​ര​ങ്ങ്, ശാ​സ്ത്ര സെ​മി​നാ​ർ, മാ​ധ്യ​മ​സെ​മി​നാ​ർ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും റ​ദ്ദു​ചെ​യ്തു. ‌