അ​ബ്കാ​രി കേ​സി​ൽ ര​ണ്ടു​വ​ർ​ഷം ത​ട​വ് ‌‌
Wednesday, October 23, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: വീ​ട്ടി​ൽ ചാ​രാ​യം സൂ​ക്ഷി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ര​ണ്ടു​വ​ർ​ഷം ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചു. വ​ട​ശേ​രി​ക്ക​ര കു​ന്പ​ള​ത്താ​മ​ണ്‍ ച​രി​വു​കാ​ലാ​യി​ൽ ച​ന്ദ്ര​ബോ​സി​നെ​യാ​ണ് പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (മൂ​ന്ന്) ജ​ഡ്ജി എ​ഫ്. ആ​ഷി​ദ ശി​ക്ഷി​ച്ച​ത്. ചാ​രാ​യം വീ​ട്ടി​ൽ സൂ​ക്ഷി​ച്ച് വി​ല്പ​ന ന​ട​ത്തി​യെ​ന്ന പേ​രി​ൽ റാ​ന്നി എ​ക്സൈ​സ് സി​ഐ ആ​യി​രു​ന്ന ടി. ​രാ​ജു​വും സം​ഘ​വു​മാ​ണ് ച​ന്ദ്ര​ബോ​സി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ പി.​ജെ. ഏ​ബ്ര​ഹാം കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ‌

സ​മ്മേ​ള​നം നാ​ളെ ‌

‌പ​ത്ത​നം​തി​ട്ട: കേ​ര​ള സാം​ബ​വ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​വാ​രി​കു​ളം ക​ണ്ട​ൻ കു​മാ​ര​ൻ 157 -ാം ജ​ന്മ​ദി​ന സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ 10.30ന് ​പ​ത്ത​നം​തി​ട്ട ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കും.രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌