പ​ത്ത​നം​തി​ട്ട ന​ഗ​രം മോ​ടി കൂ​ട്ടാ​ൻ പ​ദ്ധ​തി​ക​ൾ ‌‌
Saturday, November 9, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​രം മോ​ടി കൂ​ട്ടു​ന്ന​തി​ലേ​ക്ക് വി​വി​ധ പ​ദ്ധ​തി​ക​ൾ ത​യാ​റാ​യി. വീ​ണാ ജോ​ർ​ജ് എം​എ​ൽ​യു​ടെ ശ്ര​മ​ഫ​ല​മാ​യി ന​ഗ​ര കേ​ന്ദ്രം മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ സ​ർ​ക്കാ​രി​ൽ നി​ന്നു ല​ഭ്യ​മാ​കും.

സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ ടൈ​ൽ പാ​കും. സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​ൻ മു​ത​ൽ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ വ​രെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്യു​ന്ന​തി​ന് 37 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.. 4.15 കോ​ടി രൂ​പ ചെ​ല​വി​ൽ റിം​ഗ് റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മി​ക്കാ​നും ന​ട​പ​ടി​യാ​യി. ‌