കെ​എ​സ്ആ​ർ​ടി​സി​ക്ക് 150 ചെ​യി​ൻ സ​ർ​വീ​സ് ‌‌
Saturday, November 9, 2019 10:47 PM IST
പ​ന്പ-​നി​ല​യ്ക്ക​ൽ റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി 150 ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ന​ട​ത്തും.
110 നോ​ണ്‍ എ​സി ബ​സു​ക​ളും 40 എ​സി ബ​സു​ക​ളും ഉ​ണ്ടാ​കും. ഇ​തി​നു പു​റ​മേ ഇ​ല​ക്ട്രി​ക് ബ​സു​ക​ളും സ​ജ്ജ​മാ​ക്കും. പ​ന്പ, നി​ല​യ്ക്ക​ൽ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ക്സൈ​സി​ന്‍റെ റേ​ഞ്ച് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കും.

ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​ന് ക​ർ​ശ​ന നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും. സ​ന്നി​ധാ​നം, നി​ല​യ്ക്ക​ൽ, പ​ന്പ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ് സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ക്കും.

ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വി​വ​ര പ​ട്ടി​ക എ​ല്ലാ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും ക​ട​ക​ളി​ലും പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. ഹോ​ട്ട​ലു​ക​ളി​ലും ക​ട​ക​ളി​ലും സം​യു​ക്ത സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.
തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും പ​ന്ത​ള​ത്തും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ തു​റ​ക്കും. എ​രു​മേ​ലി മു​ത​ൽ സ​ന്നി​ധാ​നം വ​രെ അ​യ്യ​പ്പ​സേ​വാ സം​ഘ​ത്തി​ന്‍റെ ഏ​ഴ് ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.

അ​ന്ന​ദാ​നം, ചു​ക്കു​വെ​ള്ളം, ആം​ബു​ല​ൻ​സ്, സ്ട്രെ​ക്ച​ർ സ​ർ​വീ​സ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ ല​ഭി​ക്കും. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ അ​ള​വും വി​ല​യും പ​രി​ശോ​ധി​ക്കു​ന്ന​തി​നും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് സ​ന്നി​ധാ​നം, പ​ന്പ, നി​ല​യ്ക്ക​ൽ, ളാ​ഹ മു​ത​ൽ ജി​ല്ല​യി​ലെ മ​റ്റു സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി നാ​ലു സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ക്കും.‌‌