കാ​ർ​ഷി​ക​വി​ള​ക​ളുടെ മോഷണം പതിവാകുന്നു
Saturday, November 16, 2019 11:47 PM IST
മ​ല്ല​പ്പ​ള്ളി: ആ​നി​ക്കാ​ട് സോ​ഫി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ന് സ​മീ​പം പു​ത്ത​ൻ​പ​റ​മ്പി​ൽ സു​ഭാ​ഷി​ന്‍റെ നാ​ല് ഏ​ത്തക്കുല​ക​ൾ ക​ഴി​ഞ്ഞ രാ​ത്രി മോ​ഷ​ണം പോ​യി. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​പ്പ, ക​രി​ക്ക് തു​ട​ങ്ങി​യ കാ​ർ​ഷി​ക​വി​ള​ക​ളു​ടെ മോ​ഷ​ണം പ​തി​വാ​ണ്. ഈ ​പ്ര​ദേ​ശം സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് നൈ​റ്റ് പ​ട്രോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.