48 ത​ദ്ദേ​ശ​ഭ​ര​ണ​ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി ഭേ​ദ​ഗ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം ‌‌
Saturday, November 16, 2019 11:47 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 48 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2019 -20 വാ​ര്‍​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക​ള്‍​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല, അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​ക​ളി​ലെ​യും ഇ​ല​ന്തൂ​ര്‍, കോ​ന്നി, റാ​ന്നി, കോ​യി​പ്രം, മ​ല്ല​പ്പ​ള്ളി, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​യ റാ​ന്നി അ​ങ്ങാ​ടി, ഏ​റ​ത്ത്, റാ​ന്നി, അ​രു​വാ​പ്പു​ലം, തോ​ട്ട​പ്പു​ഴ​ശേ​രി, മൈ​ല​പ്ര, തു​മ്പ​മ​ണ്‍, ഏ​നാ​ദി​മം​ഗ​ലം, ആ​റ​ന്‍​മു​ള, ത​ണ്ണി​ത്തോ​ട്, ചെ​റു​കോ​ല്‍, ഇ​ര​വി​പേ​രൂ​ര്‍, പു​റ​മ​റ്റം, ക​ല​ഞ്ഞൂ​ര്‍, നി​ര​ണം, നാ​ര​ങ്ങാ​നം, ക​ട​മ്പ​നാ​ട്, നെ​ടു​മ്പ്രം, ചി​റ്റാ​ര്‍, ഇ​ല​ന്തൂ​ര്‍, വ​ട​ശേ​രി​ക്ക​ര, കോ​ട്ടാ​ങ്ങ​ല്‍, ആ​നി​ക്കാ​ട്, കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പു​ഴ​ശേ​രി, പെ​രി​ങ്ങ​ര, പ​ന്ത​ളം തെ​ക്കേ​ക്ക​ര, കു​ള​ന​ട, ഓ​മ​ല്ലൂ​ര്‍, റാ​ന്നി പ​ഴ​വ​ങ്ങാ​ടി, ക​ല്ലൂ​പ്പാ​റ, മെ​ഴു​വേ​ലി, റാ​ന്നി പെ​രു​നാ​ട്, കോ​ന്നി, കൊ​ടു​മ​ണ്‍, കു​ന്ന​ന്താ​നം, അ​യി​രൂ​ര്‍, ചെ​ന്നീ​ര്‍​ക്ക​ര, എ​ന്നീ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക​ള്‍​ക്കാ​ണ് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.

പ​ദ്ധ​തി പു​രോ​ഗ​തി ഗ​ണ്യ​മാ​യി ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി പ​റ​ഞ്ഞു. ഇ​തി​നാ​യി 13 മു​ത​ല്‍ നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ജി​ല്ലാ​ത​ല, ബ്ലോ​ക്ക്ത​ല അ​വ​ലോ​ക​ന യോ​ഗം ചേ​രും.

കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് വി​ധേ​യ​രാ​യ​വ​രു​ടെ സം​ര​ക്ഷ​ണം, കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​വ​രു​ടെ പ​രി​വ​ര്‍​ത്ത​നം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടു​ള്ള സാ​മൂ​ഹി​ക​പ്ര​തി​രോ​ധ പ​ദ്ധ​തി തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 2020 - 21 സാ​മ്പ​ത്തി​ക വ​ര്‍​ഷം പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​താ സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ചേ​ര്‍​ന്ന് ന​ട​പ്പാ​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. നി​ല​വി​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന​വ​രു​ടെ പ​രി​വ​ര്‍​ത്ത​ന​ത്തി​നു​ള്ള സേ​വ​നം ജി​ല്ലാ പ്രോ​ബേ​ഷ​ന്‍ ഓ​ഫീ​സ് മു​ഖേ​ന​യാ​ണ് ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.

കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണെ​ന്ന് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി വി​ല​യി​രു​ത്തി. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ തീ​രു​മാ​നം ജി​ല്ലാ പ്രോ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ.​ഒ.​അ​ബീ​ന്‍ ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

ആ​സൂ​ത്ര​ണ സ​മി​തി​യം​ഗ​ങ്ങ​ളാ​യ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, ആ​ര്‍.​ബി. രാ​ജീ​വ് കു​മാ​ര്‍, സാം ​ഈ​പ്പ​ന്‍, എ​ന്‍.​ജി. സു​രേ​ന്ദ്ര​ന്‍, എം.​ജി. ക​ണ്ണ​ന്‍, വി​നീ​ത അ​നി​ല്‍, ലീ​ലാ മോ​ഹ​ന്‍, എ​ലി​സ​ബ​ത്ത് അ​ബു, ബി​നി ലാ​ല്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ വി. ​ജ​ഗ​ല്‍​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ജി. ​ഉ​ല്ലാ​സ്, ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍, നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌‌