തെ​ള്ളി​യൂ​ർ​ക്കാ​വ് വൃ​ശ്ചി​ക​വാ​ണി​ഭ​മേ​ള​യ്ക്കു തു​ട​ക്ക​മാ​യി ‌‌
Sunday, November 17, 2019 11:01 PM IST
തെ​ള്ളി​യൂ​ർ​ക്കാ​വ്: ഒ​രു നാ​ടി​ന്‍റെ ച​രി​ത്ര​വും സം​സ്കാ​ര​വും പ​ഴ​മ​യും ഒ​ത്തു​ചേ​രു​ന്ന തെ​ള​ളി​യൂ​ർ​ക്കാ​വ് വൃ​ശ്ചി​ക വാ​ണി​ഭ​മേ​ള തു​ട​ങ്ങി. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​രു കാ​ല​ത്ത് സ​മ്പ​ത്തി​നു വേ​ണ്ടി രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ യു​ദ്ധം ചെ​യ്തി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് മാ​ർ​ക്ക​റ്റു​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ മ​ത്സ​ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. ആ ​മ​ത്സ​ര​ങ്ങ​ൾ​ക്കി​ട​യി​ലും നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള തെ​ള്ളി​യൂ​ർ​ക്കാ​വ് വൃ​ശ്ചി​ക മേ​ള കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട നി​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത് ഗ്രാ​മീ​ണ ന​ന്മ​യു​ടെ ഫ​ല​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത, വാ​ഴൂ​ർ തീ​ർ​ഥ​പാ​ദാ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി പ്ര​ജ്ഞാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ.​കു​ര്യ​ൻ സ​മ്മേ​ള​ന​വും മാ​ത്യു റ്റി.​തോ​മ​സ് എം​എ​ൽ​എ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ലാ - സാ​ഹി​ത്യ-​വി​ദ്യാ​ഭാ​സ മേ​ഖ​ല​ക​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ​വ​രെ മു​ൻ മ​ന്ത്രി പ​ന്ത​ളം സു​ധാ​ക​ര​ൻ ആ​ദ​രി​ച്ചു. മു​ൻ എം​എ​ൽ​എ​മാ​രാ​യ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, ജോ​സ​ഫ് എം.​പു​തു​ശേ​രി, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി. ​കൃ​ഷ്ണ​കു​മാ​ർ, രാ​ജേ​ഷ് ചാ​ത്ത​ങ്കേ​രി, ശ്രീ​രാ​മാ​ശ്ര​മം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഡി. ​അ​നി​ൽ​കു​മാ​ർ, ഗോ​വി​ന്ദ് ജി. ​നാ​യ​ർ, ല​ക്ഷ്മി ലേ​ഖ​കു​മാ​ർ, കു​ഞ്ഞു​കോ​ശി പോ​ൾ, ഡോ.​ജോ​സ് പാ​റ​ക്ക​ട​വി​ൽ, കെ. ​ഇ. അ​ബ്ദു​ൾ റ​ഹ്മാ​ൻ, കെ.​ആ​ർ. പ്ര​താ​പ​ച​ന്ദ്ര​വ​ർ​മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ല​യാ​ള​ത്ത​നി​മ​യു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും കാ​ർ​ഷി​കാ​യു​ധ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് വി​പ​ണ​ന​ത്തി​നാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ണ്ണി​ലും ലോ​ഹ​ത്തി​ലും മ​ര​ത്തി​ലും തീ​ർ​ത്ത പാ​ത്ര​ങ്ങ​ളും വി​വി​ധ ത​രം അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും പു​റ​മേ മു​റം, പ​ന​മ്പ്, തു​ട​ങ്ങി​യ​വ​യും വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്.

തെ​ള്ളി​യൂ​ർ​ക്കാ​വി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യ ഉ​ണ​ക്ക സ്രാ​വു​ക​ളും എ​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യ​ദി​നം ത​ന്നെ ആ​ളു​ക​ളു​ടെ വ​ൻ​തി​ര​ക്ക് തെ​ള്ളി​യൂ​ർ​ക്കാ​വി​ലേ​ക്കു​ണ്ടാ​യി. ഇ​നി​യു​ള്ള ഒ​രാ​ഴ്ച വാ​ണി​ഭം സ​ജീ​വ​മാ​യി​രി​ക്കും. ‌