കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ തി​ര​ക്കി​ട്ട നീ​ക്കം‌
Sunday, November 17, 2019 11:01 PM IST
കോ​ന്നി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​നു പി​ന്നാ​ലെ കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ചു​രു​ങ്ങി​യ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​രം​ഭി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നീ​ക്കം.
കോ​ന്നി​യി​ലെ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ർ​ത്ത​നം 2020 ഏ​പ്രി​ൽ ഒ​ന്നി​നു തു​ട​ങ്ങു​ന്ന​തി​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ‍​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​ത്യേ​ക​യോ​ഗം ചേ​ർ​ന്നു.

അ​ടു​ത്തു​ത​ന്നെ ആ​രോ​ഗ്യ​മ​ന്ത്രി​യും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കും.2021ൽ 50 ​കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണു ന​ട​ക്കു​ന്ന​ത്. 300 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി തേ​ടി അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ന് അ​പേ​ക്ഷ ന​ൽ​കും.

അ​വ​രു​ടെ പ​രി​ശോ​ധ​ന 2020 ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​കും. ഇ​തോ​ടെ 2021ൽ 50 ​സീ​റ്റു​ക​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശം ആ​കാ​മെ​ന്നും ക​രു​തു​ന്നു. 300 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ൽ 50 സീ​റ്റു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ൽ​കു​ന്ന​ത്.2022ലേ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.‌‌

അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ
ഫേ​സ്ബു​ക്ക് പോ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി ‌

കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മ​നം​മാ​റ്റ​ത്തെ ഫേ​സ്ബു​ക്കി​ലൂ​ടെ അ​ഭി​ന​ന്ദി​ച്ച് അ​ടൂ​ർ പ്ര​കാ​ശ് എം​പി. നെ​ടു​ന്പാ​റ​യി​ലെ ചെ​ങ്കു​ത്താ​യ പാ​റ​ക​ൾ ഇ​ടി​ച്ചു​നി​ര​പ്പാ​ക്കി​യും ആ​ന​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യ ആ​ന​കു​ത്തി​യി​ലെ ആ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യും 20 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി​യ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ന്ന​താ​ണ് എം​പി​യു​ടെ പോ​സ്റ്റ്. ‌