കോ​ന്നി ടൗ​ണി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്
Monday, November 18, 2019 10:54 PM IST
‌കോ​ന്നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ന്നി ടൗ​ണി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ച്ചു. 24 മ​ണി​ക്കൂ​ർ സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തി. കൂ​ടാ​തെ സു​ര​ക്ഷ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​അ​ഷാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ൽ, ലീ​ല രാ​ജ​ൻ, ദീ​നാ​മ്മ റോ​യി, കോ​ന്നി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, എം.​ഒ ലൈ​ല, സു​ലേ​ഖ വി. ​നാ​യ​ർ, റ്റി. ​സാ​ദാ​മി​നി, ശോ​ഭ മു​ര​ളി, മി​നി വി​നോ​ദ്, ഓ​മ​ന ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌