സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ ബ​സു​ണ്ടാ​കി​ല്ല, സം​ഘാ​ട​ക​ർ ജാ​ഗ്ര​തൈ ‌
Monday, November 18, 2019 10:54 PM IST
‌റാ​ന്നി: സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ റാ​ന്നി​യി​ൽ നി​ന്നും പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലേ​ക്കെ​ത്ത​പ്പെ​ടാ​ൻ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന​ത് സം​ഘാ​ട​ക​ർ ഓ​ർ​ത്താ​ൽ ന​ന്ന്. മ​ത്സ​ര​ങ്ങ​ൾ രാ​ത്രി ഒ​ന്പ​തു​വ​രെ നീ​ളാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​റ​യു​ന്നു.
നി​ല​വി​ൽ റാ​ന്നി​യി​ൽ നി​ന്നും പ്ര​ധാ​ന റൂ​ട്ടു​ക​ളി​ൽ അ​വ​സാ​ന ബ​സു​ക​ൾ രാ​ത്രി ഏ​ഴി​നും 7.30നും ​ഇ​ട​യി​ൽ ഓ​ട്ടം അ​വ​സാ​നി​ക്കും. പി​ന്നീ​ട് പ​ത്ത​നം​തി​ട്ട, എ​രു​മേ​ലി ഭാ​ഗ​ങ്ങ​ളി​ലേ​ക്കു മാ​ത്ര​മാ​ണ് ബ​സ് സ​ർ​വീ​സു​ക​ളു​ള്ള​ത്.
തി​രു​വ​ല്ല​യി​ലേ​ക്ക് അ​വ​സാ​ന ബ​സ് രാ​ത്രി 7.30ന് ​പോ​കും. ഇ​ട്ടി​യ​പ്പാ​റ​യി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന തി​രു​വ​ല്ല ബ​സു​ക​ൾ നി​ർ​ബ​ന്ധ​മാ​യും ക​ലോ​ത്സ​വം ന​ട​ക്കു​ന്ന വേ​ദി​ക്കു സ​മീ​പ​മു​ള്ള പെ​രു​ന്പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്താ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ അ​തും ബു​ദ്ധി​മു​ട്ടാ​കും.
കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് രാ​ത്രി ഏ​ഴി​നു​ശേ​ഷം ബ​സു​ണ്ടാ​കി​ല്ല.
മ​ല്ല​പ്പ​ള്ളി ബ​സു​ക​ൾ 6.45 ഓ​ടെ അ​വ​സാ​നി​ക്കും. സീ​ത​ത്തോ​ട്, വ​ട​ശേ​രി​ക്ക​ര, ചി​റ്റാ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ ബ​സു​ക​ളു​ണ്ടാ​കി​ല്ല.
മ​ത്സ​രം ക​ഴി​ഞ്ഞ് മ​ട​ങ്ങേ​ണ്ട കു​ട്ടി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം ബ​സ് സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ക്കാ​ൻ സം​ഘാ​ട​ക​ർ ശ്ര​ദ്ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. ‌