‌എ​ച്ച്എ​സ്എ​സ്, എ​ച്ച്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ കോ​ന്നി മു​ന്നി​ൽ ‌‌
Tuesday, November 19, 2019 10:53 PM IST
റാ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ലെ​യും ര​ച​നാ​മ​ത്സ​ര​ങ്ങ​ളു​ടെ​യും ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ കോ​ന്നി ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ൽ.ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 91 ഇ​ന​ങ്ങ​ളി​ൽ 29 ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ 108 പോ​യി​ന്‍റോ​ടെ കോ​ന്നി ഉ​പ​ജി​ല്ല മു​ന്നി​ലെ​ത്തി. 104 പോ​യി​ന്‍റു നേ​ടി​യ പ​ന്ത​ളം ര​ണ്ടാ​മ​തും പ​ത്ത​നം​തി​ട്ട 95 പോ​യി​ന്‍റോ​ടെ മൂ​ന്നാ​മ​തു​മാ​ണ്. 94 പോ​യി​ന്‍റു നേ​ടി​യ​തി​രു​വ​ല്ല നാ​ലാം സ്ഥാ​ന​ത്തു​ണ്ട്.

93 പോ​യി​ന്‍റ് ആ​റ​ന്മു​ള​യ്ക്കു ല​ഭി​ച്ചു. മ​ല്ല​പ്പ​ള്ളി - 91, വെ​ണ്ണി​ക്കു​ളം - 89, അ​ടൂ​ർ - 85, പു​ല്ലാ​ട് - 80, റാ​ന്നി - 73. കോ​ഴ​ഞ്ചേ​രി - 69 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ഉ​പ​ജി​ല്ല​ക​ൾ നേ​ടി​യി​ട്ടു​ള്ള പോ​യി​ന്‍റു​ക​ൾ.സം​സ്കൃ​തോ​ത്സ​വം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കോ​ന്നി 38 പോ​യി​ന്‍റോ​ടെ ഒ​ന്നാ​മ​തെ​ത്തി. 36 പോ​യി​ന്‍റു നേ​ടി​യ അ​ടൂ​ർ, പു​ല്ലാ​ട് ഉ​പ​ജി​ല്ല​ക​ൾ ര​ണ്ടാ​മ​താ​ണ്.‌‌ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ 101 ഇ​ന​ങ്ങ​ളി​ൽ 30 ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ 104 പോ​യി​ന്‍റോടെ കോ​ന്നി ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ൽ. 98 പോ​യി​ന്‍റു ല​ഭി​ച്ച റാ​ന്നി ര​ണ്ടാ​മ​തും പ​ത്ത​നം​തി​ട്ട 95 പോ​യി​ന്‍റോ​ടെ മൂ​ന്നാ​മ​തു​മു​ണ്ട്.

മ​ല്ല​പ്പ​ള​ളി - 85, തി​രു​വ​ല്ല - 78, അ​ടൂ​ർ - 77, ആ​റ​ന്മു​ള - 74, പ​ന്ത​ളം - 65, കോ​ഴ​ഞ്ചേ​രി - 63, വെ​ണ്ണി​ക്കു​ളം - 38, പു​ല്ലാ​ട് - 30 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റു​നി​ല. സം​സ്കൃ​തോ​ത്സ​വം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 40 പോ​യി​ന്‍റു നേ​ടി​യ​ കോ​ന്നി ഒ​ന്നാ​മ​താ​ണ്. മ​ല്ല​പ്പ​ള്ളി 36 പോ​യി​ന്‍റോ​ടെ ര​ണ്ടാ​മ​തും 34 പോ​യി​ന്‍റു നേ​ടി​യ പ​ത്ത​നം​തി​ട്ട മൂ​ന്നാ​മ​തു​മാ​ണ്. ‌