തി​രി തെ​ളി​ഞ്ഞു... റാ​ന്നി​യി​ൽ ക​ല​യു​ടെ ദി​ന​രാ​ത്ര​ങ്ങ​ൾ ‌
Tuesday, November 19, 2019 10:53 PM IST
റാ​ന്നി: പ​ത്ത​നം​തി​ട്ട റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് റാ​ന്നി എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തി​രി തെ​ളി​ഞ്ഞു. ഒ​ന്പ​തു വേ​ദി​ക​ളി​ലാ​യി ക​ല​യു​ടെ ദി​ന​രാ​ത്ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​നി​യു​ള്ള നാ​ല് ദി​ന​ങ്ങ​ൾ മ​ല​യോ​ര റാ​ണി​ക്ക് ഉ​ത്സ​വ​ച്ഛാ​യ.

രാ​വി​ലെ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​എ. ശാ​ന്ത​മ്മ പ​താ​ക ഉ​യ​ർ​ത്തി. സ​മ്മേ​ള​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ള നാ​ട​ൻ​ക​ലാ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ സി.​ജെ കു​ട്ട​പ്പ​ൻ നി​ർ​വ​ഹി​ച്ചു. കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ മ​ധു,ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ൻ, ജോ​സ​ഫ് കു​ര്യാ​ക്കോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ജി. ക​ണ്ണ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ടി.​പി. അ​ജി, വാ​ർ​ഡം​ഗം സി.​ജി. വേ​ണു​ഗോ​പാ​ൽ, സി.​എ​ൻ. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, സ​ഖ​റി​യാ സ്റ്റീ​ഫ​ൻ, എം.​ജെ. മ​നോ​ജ്, സ​ജി അ​ല​ക്സാ​ണ്ട​ർ, സു​നി​ൽ മം​ഗ​ല​ത്ത്, സ​ദാ​ശി​വ​ൻ പി​ള്ള, ടി.​എ​ച്ച് ഹാ​ഷിം, മു​ഹ​മ്മ​ദ് അ​ക്ബ​ർ, പ്ര​സാ​ദ് പി.​ടൈ​റ്റ​സ്, സ്മി​ജു ജേ​ക്ക​ബ്, പി.​ആ​ർ. പ്ര​സാ​ദ്, മ​നു കാ​വു​ങ്ക​ൽ, ഹ​ബീ​ബ് മ​ദ​നി, ടി.​എം. അ​ൻ​വ​ർ,എ.​വി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലോ​ത്സ​വം 22 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം, സം​സ്കൃ​തോ​ത്സ​വം, അ​റ​ബി​ക് ക​ലോ​ത്സ​വം എ​ന്നി​വ​യാ​ണ് ന​ട​ക്കു​ന്ന​ത്. ‌