ജ​ന​കീ​യ വി​ചാ​ര​ണ ന​ട​ത്തും
Wednesday, November 20, 2019 11:11 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തി​ലെ പി​ടി​പ്പു​കേ​ടി​നെ​തി​രെ എ​ൽ​ഡി​എ​ഫ് ആ​രം​ഭി​ക്കു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നാ​ളെ ജ​ന​കീ​യ വി​ചാ​ര​ണ സം​ഘ​ടി​പ്പി​ക്കും. പ​ത്ത​നം​തി​ട്ട ഗാ​ന്ധി സ്ക്വ​യ​റി​നു സ​മീ​പം സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, ജി​ല്ലാ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ ഫ​ണ്ട് ന​ഷ്ട​പ്പെ​ടു​ത്ത​ൽ, മാ​ലി​ന്യ​സം​സ്ക​ര​ണം, ബ​സ്‌സ്റ്റാ​ൻ​ഡ് തു​ട​ങ്ങി യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ അ​നാ​സ്ഥ​ക​ൾ തു​റ​ന്നു​കാ​ട്ടി​യാ​ണ് ജ​ന​കീ​യ​വി​ചാ​ര​ണ​യെ​ന്ന് ക​ണ്‍​വീ​ന​ർ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ അ​റി​യി​ച്ചു.