ആ​റ​ന്മു​ള ശൈ​ലി​യി​ൽ താ​ള​മി​ട്ട് വ​ഞ്ചി​പ്പാ​ട്ട് വേ​ദി​യി​ൽ പ​ത്ത​നം​തി​ട്ട​യു​ടെ താ​ര​ങ്ങ​ൾ ‌
Thursday, November 21, 2019 10:48 PM IST
‌റാ​ന്നി: പ​ത്ത​നം​തി​ട്ട​യു​ടെ സ്വ​ന്ത​മാ​യ ആ​റ​ന്മു​ള ശൈ​ലി ത​ന്നെ ജി​ല്ലാ​ത​ല ക​ലോ​ത്സ​വ വേ​ദി​യെ ഹൃ​ദ്യ​മാ​ക്കി. വ​ഞ്ചി​പ്പാ​ട്ട് ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത 11 ടീ​മു​ക​ളും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ ആ​റ് ടീ​മു​ക​ളും ആ​റ​ന്മു​ള ശൈ​ലി​യെ​യാ​ണ് പി​ന്തു​ട​ർ​ന്ന​ത്. കു​ട്ട​നാ​ട​ൻ ശൈ​ലി കൂ​ടി പ​ഠി​ച്ച് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടെ​ങ്കി​ലും സ്വ​ന്തം നാ​ട്ടി​ൽ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന താ​ള​വും പാ​ട്ടു​മെ​ല്ലാ​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ആ​സ്വാ​ദ്യ​ക​ര​മാ​യി തോ​ന്നി​യ​ത്.

നി​റ​ഞ്ഞ സ​ദ​സി​ലാ​ണ് എ​സ്എ​ൻ​ഡി​പി ഓ​ഡി​റ്റോ​റി​യം വേ​ദി​യി​ൽ വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം ന​ട​ന്ന​ത്.ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ഞ്ച് ടീ​മു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് എ ​ഗ്രേ​ഡ് ല​ഭി​ച്ച​ത്. കി​ട​ങ്ങ​ന്നൂ​ർ എ​സ് വി​ജി​വി​എ​ച്ച്എ​സ്എ​സി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാം​സ്ഥാ​നം.യു ​ട്യൂ​ബി​ൽ കേ​ട്ടു​പ​ഠി​ച്ച പാ​ട്ടാ​ണ് പ​ല​രും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ പ​റ​ഞ്ഞു.

ഭാ​ഷാ​ശു​ദ്ധി​യും സ്ഫു​ട​ത​യും ഇ​ല്ലാ​തെ പോ​യി. സ​ന്താ​ന​ഗോ​പാ​ല​മെ​ന്നു പ​റ​ഞ്ഞ് പാ​ടി​യ​ത് കു​ചേ​ല​വൃ​ത്തം.

ആ​റ​ന്മു​ള ശൈ​ലി പ്രാ​ർ​ഥ​ന​യാ​ണ്. പ്രാ​ർ​ഥ​ന​യ്ക്ക് അ​തി​ന്േ‍​റ​താ​യ ലാ​ളി​ത്യ​മു​ണ്ടാ​ക​ണം. ഭാ​ഷാ ശു​ദ്ധി​യു​ണ്ടാ​ക​ണം. കു​ട്ട​നാ​ട​ൻ ശൈ​ലി​ക്ക് തീ ​പാ​റു​ന്ന ഭാ​വ​മാ​ണ്. മ​ത്സ​ര​സ്വ​ഭാ​വം അ​തി​നു കൂ​ടു​ത​ലു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ കു​ട്ടി​ക​ൾ അ​തു കൂ​ടി അ​ഭ്യ​സി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കു​ണ്ടാ​യ​ത്.മ​ണി മ​ങ്കൊ​ന്പ്, മാ​ല​ക്ക​ര വി​നീ​ത്, കു​ഞ്ഞു​മോ​ൻ അ​ന്പ​ല​പ്പു​ഴ എ​ന്നി​വ​രാ​ണ് വി​ധി​ക​ർ​ത്താ​ക്ക​ളാ​യെ​ത്തി​യ​ത്. ‌