കലോത്സവത്തിന് ഇന്നു സമാപനം
Thursday, November 21, 2019 10:48 PM IST
‌റാ​ന്നി: റാ​ന്നി ടൗ​ണി​ൽ ഇ​ന്ന​ലെ ക​ല​യു​ടെ നി​റ​ച്ചാ​ർ​ത്താ​യി​രു​ന്നു. പ്ര​ധാ​ന​വേ​ദി​ക​ളെ​ല്ലാം ജ​ന​പ്രി​യ ഇ​ന​ങ്ങ​ൾ കൊ​ണ്ട് സ​ജീ​വ​മാ​യി. ഒ​പ്പ​ന​യും വ​ട്ട​പ്പാ​ട്ടും ഓ​ട്ട​ൻ​തു​ള്ള​ലും നാ​ടോ​ടി​നൃ​ത്ത​വും നാ​ട​ൻ​പാ​ട്ടും വ​ഞ്ചി​പ്പാ​ട്ടു​മെ​ല്ലാം ഇ​ന്ന​ലെ​യു​ടെ പ​ക​ലി​നെ സ​ന്പ​ന്ന​മാ​ക്കി.
ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്നു തി​ര​ശീ​ല വീ​ഴു​ക​യാ​ണ്. മ​ത്സ​ര​ങ്ങ​ൾ സ​മാ​പ​ന സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വീ​ണ ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യാ​ക്കോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. അ​നി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​സ​ണ്‍ തോ​മ​സ്, മി​നി മാ​ത്യു, ആ​ൻ​സി ജോ​ണ്‍, എ.​എ​ൻ. സോ​മ​ൻ, സു​ധാ​കു​മാ​രി , ര​ഞ്ജി​ത്ത്, സോ​ണി ഏ​ബ്ര​ഹാം, ജോ​ജി തോ​മ​സ്,സി​ന്ധു സ​ജ​യ​ൻ, സ്മി​ജു ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ‌