കോ​ട്ടാ​ങ്ങ​ലി​നെ ഭീ​തി​യി​ലാ​ഴ്ത്തി​യ മോ​ഷ്ടാ​വ് പി​ടി​യി​ൽ
Thursday, November 21, 2019 10:49 PM IST
കോ​ട്ടാ​ങ്ങ​ൽ: കോ​ട്ടാ​ങ്ങ​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി വീ​ടു​ക​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ കോ​ട്ടാ​ങ്ങ​ൽ മ​ണ​പ്ലാ​ക്ക​ൽ മു​ഹ​മ്മ​ദ് നി​സാ​റി​ന്‍റെ വീ​ട്ടീ​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഇ​ട​യി​ൽ ക​ളി​യി​ക്കാ​വി​ള സ്വ​ദേ​ശി​യും ഇ​പ്പോ​ൾ വെ​ള്ളാ​വൂ​രി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ മ​ല​ന്പാ​റ പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജ​നെ (52) യാ​ണ് പി​ടി​കൂ​ടി​യ​ത്. റാ​ന്നി​യി​ൽ ന​ട​ക്കു​ന്ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ത​ന്‍റെ മ​ക​ളെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ന് പോ​യി രാ​ത്രി ഒ​ന്പ​തോ​ടെ വീ​ട്ടീ​ൽ എ​ത്തു​ന്പോ​ൾ ക​ത​ക് കു​ത്തി​തു​റ​ന്ന നി​ല​യി​ൽ കാ​ണു​ക​യും ഈ ​സ​മ​യം വീ​ടി​നു​ള്ളി​ൽ മോ​ഷ​ണ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന രാ​ജ​നെ നി​സാ​ർ കി​ഴ്പ്പെ​ടു​ത്തു​ക​യും അ​യ​ൽ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ പെ​രു​ന്പെ​ട്ടി പോ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു കോ​ട്ടാ​ങ്ങ​ൽ, മ​ണി​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടു​ത്ത നാ​ളു​ക​ളി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ നേ​ർ​ച്ച പെ​ട്ടി​ക​ൾ വീ​ടു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത് ഇ​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ‌

നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് ‌‌നാളെ

പു​ല്ലാ​ട്: ആ​ന​മ​ല എം​ടി​എ​ൽ​പി സ്കൂ​ളി​ൽ മ​ല്ല​പ്പ​ള്ളി ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ ന​ട​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി കി​ഴ​ക്കേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌