തെ​ക്ക​ൻ​മി​ഷ​ൻ സം​ഗ​മം 24നു ​കോ​ഴ​ഞ്ചേ​രി​യി​ൽ ‌
Thursday, November 21, 2019 10:49 PM IST
കോ​ഴ​ഞ്ചേ​രി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ തെ​ക്ക​ൻ​മി​ഷ​ൻ പ്ര​ദേ​ശ​മാ​യ റാ​ന്നി, പ​ത്ത​നം​തി​ട്ട ഫൊ​റോ​ന​ക​ളി​ലെ ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മ​വും വി​ശു​ദ്ധ മ​റി​യം ത്രേ​സ്യാ​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ​യും 24ന് ​കോ​ഴ​ഞ്ചേ​രി​യി​ൽ ന​ട​ക്കുംഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സെ​ന്‍റ് ആ​ൻ​സ് ഭ​വ​നി​ൽ നി​ന്നും വി​ശു​ദ്ധ മ​റി​യം തേ​സ്യാ​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണം ആ​രം​ഭി​ക്കും.
ടൗ​ണ്‍​ചു​റ്റി 2.30 ന് ​കോ​ഴ​ഞ്ചേ​രി ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ എ​ത്തി തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ​യും പ്രാ​ർ​ഥ​ന​യും ന​ട​ക്കും.വ്യ​ക്തി കു​ടും​ബ​സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​വും വി​ശ്വാ​സ ജീ​വി​ത​ത്തി​ലു​ള്ള ആ​ഴ​പ്പെ​ട​ലും സ​ഭാ​ത​ന​യ​രു​ടെ ഒ​ത്തു ചേ​ര​ലും സ​ഹോ​ദ​ര്യ​വും വ​ള​ർ​ച്ച​യും ക​ർ​ഷ​ക​രു​ടെ ഉ​ന്ന​തി​യും ല​ക്ഷ്യ​ബോ​ധ​മു​ള്ള പു​തു​ത​ല​മു​റ​യെ രൂ​പ​പ്പെ​ടു​ത്ത​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ​വു​മാ​ണ് ഈ ​തെ​ക്ക​ൻ​മി​ഷ​ൻ സം​ഗ​മം കൊ​ണ്ട് ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.
മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യൂ അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​ബി​സി​ഐ ലെ​യ്റ്റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി വി.​സി.​സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ സ​ന്ദേ​ശം ന​ല്കും. ഹോ​ളി ഫാ​മി​ലി കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ പ്ര​തി​നി​ധി വി​ശു​ദ്ധ മ​റി​യം ത്രേ​സ്യാ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ, സി​ജോ പു​ത്ത​ന​ങ്ങാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
തെ​ക്ക​ൻ മി​ഷ​ന്‍റെ പ്ര​ത്യേ​ക ചു​മ​ല​യു​ള്ള വി​കാ​രി ജ​ന​റാ​ളും പ​ത്ത​നം​തി​ട്ട ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ. ​ജോ​ർ​ജ്ജ് ആ​ലു​ങ്ക​ൽ സ്വാ​ഗ​ത​വും, റാ​ന്നി ഫൊ​റോ​നാ വി​കാ​രി.​ഫാ. റെ​ജി വ​യ​ലു​ങ്ക​ൽ ന​ന്ദി​യും പ​റ​യും.റാ​ന്നി ഇ​ട​വ​കാം​ഗ​ങ്ങ​ൾ സ്വാ​ഗ​ത​ഗാ​ന​വും കോ​ഴ​ഞ്ചേ​രി ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ത്തി​ന്‍റ ഗാ​ന​ശു​ശ്രൂ​ഷ​യും പ​ത്ത​നം​തി​ട്ട മേ​രി​മാ​താ ഫൊ​റോ​ന​പ​ള്ളി ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ പാ​പ്പാ​ഗാ​നാ​ലാ​പ​ന​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ.​ജേ​ക്ക​ബ് തൈ​ശേ​രി​ൽ അ​റി​യി​ച്ചു.‌