സ്കൂ​ളു​ക​ളി​ൽ മു​ന്നി​ൽ കി​ട​ങ്ങ​ന്നൂ​ർ ‌
Friday, November 22, 2019 10:53 PM IST
റാ​ന്നി: ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ പോ​യി​ന്‍റു​നി​ല​യി​ൽ കി​ട​ങ്ങ​ന്നൂ​ർ എ​സ് വി​ജി​വി​എ​ച്ച്എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ മു​ന്നി​ലെ​ത്തി.

യു​പി വി​ഭാ​ഗ​ത്തി​ൽ വ​ള്ളം​കു​ളം നാ​ഷ​ണ​ൽ യു​പി​എ​സി​നാ​ണ് ഒ​ന്നാം​സ്ഥാ​നം.ഏ​താ​നും ഫ​ല​ങ്ങ​ൾ കൂ​ടി അ​ന്തി​മ പോ​യി​ന്‍റു​നി​ല​യി​ൽ ചേ​ർ​ക്കാ​നി​രി​ക്കെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കി​ട​ങ്ങ​ന്നൂ​ർ എ​സ് വി​ജി​വി എ​ച്ച്എ​സ്എ​സ് 184 പോ​യി​ന്‍റോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തും കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് 148 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്.

റാ​ന്നി എസ് സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 134 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കി​ട​ങ്ങ​ന്നൂ​ർ എ​സ് വി ​ജി​വി എ​ച്ച്എ​സ് 127 പോ​യി​ൻ​റോ​ടെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തും​ള്ള​ത്്. പ​ന്ത​ളം എ​ൻ​എ​സ്എ​സ് ജി​എ​ച്ച്എ​സ്എ​സി​ന് 116 പോ​യി​ന്‍റും വെ​ണ്ണി​ക്കു​ളം എ​സ്ബി​എ​ച്ച്എ​സ്എ​സി​ന് 95 പോ​യി​ന്‍റു​മാ​ണു​ള്ള​ത്.

യു​പി വി​ഭാ​ഗ​ത്തി​ൽ 52 പോ​യി​ൻറോടെ വള്ളംകുളം നാ​ഷ​ണ​ൽ യു​പി​എ​സ് ഒ​ന്നാം സ്ഥാ​ന​ത്തും 43 പോ​യി​ന്‍റോ​ടെ മ​ല്ല​പ്പ​ള്ളി സെ​ന്‍റ് ഫി​ലോ​മി​നാ​സ് യു​പി​എ​സും മാ​ന്തു​ക ഗ​വ​ണ്‍​മെ​ന്‍റ് യു​പി​എ​സും ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 40 പോ​യി​ന്‍റോ​ടെ ക​ല​ഞ്ഞൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​നാ​ണ് മൂ​ന്നാം​സ്ഥാ​നം. ‌