ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം ‌‌
Friday, November 22, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്തി 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
വ​യ​നാ​ട്ടി​ൽ ക്ലാ​സ് മു​റി​യി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​നി​ക്ക് പാ​ന്പ് ക​ടി​യേ​റ്റ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ ണ് ജി​ല്ലാ ക​ള​ക്ട​ർ അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. സ്കൂ​ളു​ക​ളി​ൽ പാ​ന്പി​ന്‍റെ​യോ മ​റ്റ് ജ​ന്തു​ക​ളു​ടെ​യോ ശ​ല്യ​മെ​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക, ക്ലാ​സ് മു​റി​ക​ളും മേ​ൽ​ക്കൂ​ര​യും അ​പ​ക​ട​ക​ര​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് നി​ല നി​ല​കൊ​ള്ളു​ന്ന​ത് എ​ന്ന് ഉ​റ​പ്പാ​ക്കു​ക, സ്കൂ​ൾ പ​രി​സ​രം വൃ​ത്തി​യാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കു​ക, കു​ട്ടി​ക​ൾ​ക്ക് ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​കു​ന്നു​ണ്ട് എ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക,
സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ ബാ​ധി​ക്കു​ന്ന മ​റ്റ് അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​ക​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങു​ന്ന​താ​ക​ണം റി​പ്പോ​ർ​ട്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
ജി​ല്ല​യി​ലെ എ​ല്ലാ ആ​ങ്ക​ണ​വാ​ടി​ക​ളി​ലും മ​തി​യാ​യ സു​ര​ക്ഷ​യും അ​നു​ബ​ന്ധ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പി​നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ല്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന എ​ല്ലാ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​വ​ശ്യ​മാ​യ സ്കൂ​ളു​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യ​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
ജി​ല്ല​യി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റ് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഡി​എം​ഒ അ​ട​ങ്ങു​ന്ന സം​ഘം പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റി​ന് ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു​ണ്ട്. ‌