മോ​ണോ ആ​ക്ടി​ൽ തി​ള​ങ്ങി പെ​ണ്‍​കു​ട്ടി​ക​ൾ ‌‌
Friday, November 22, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ ത​ന്മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച് ജില്ലാ കലോത്സവം മോ​ണോ​ആ​ക്ട് വേ​ദി​യി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ തി​ള​ങ്ങി. ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ മോ​ണോ​ആ​ക്ട് മ​ത്സ​രം ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും വെ​വേ​റെ ആ​യി​രു​ന്നു​വെ​ങ്കി​ലും മി​ക​വ് പു​ല​ർ​ത്തി​യ​ത് പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു. അ​ഭി​ന​യ​മി​ക​വി​ലും അ​വ​ത​ര​ണ​ത്തി​ലും പെ​ണ്‍​കു​ട്ടി​ക​ളാ​ണ് മി​ക​ച്ചു നി​ന്ന​ത്.വി​ഷ​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലും അ​വ​ത​ര​ണ​ത്തി​ലും യു​ട്യൂ​ബ് സ്വാ​ധീ​നം മോ​ണോ​ആ​ക്ട് മ​ത്സ​ര​ങ്ങ​ളി​ലു​ണ്ടാ​യെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തു​കാ​ര​ണം ആ​വ​ർ​ത്ത​ന​വി​ര​സ​ത പ്ര​ക​ട​മാ​യി​രു​ന്നു. യു ​ട്യൂ​ബി​ൽ നി​ന്നാ​ണ് ഏ​റെ​പ്പേ​രും മോ​ണോ​ആ​ക്ട് അ​ഭ്യ​സി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​തു​കാ​ര​ണം മ​ത്സ​രാ​ർ​ഥി​യു​ടെ സം​ഭാ​വ​ന​ക​ൾ ഒ​ന്നു​മി​ല്ല. പു​തി​യ സ്ക്രി​പ്റ്റ് തേ​ടാ​ൻ ആ​രും ശ്ര​മി​ച്ചി​രു​ന്നി​ല്ലെ​ന്ന് യു​പി വി​ഭാ​ഗം മ​ത്സ​ര​ത്തെ വി​ല​യി​രു​ത്തി​ക്കൊ​ണ്ട് അ​ഭി​പ്രാ​യ​മു​ണ്ടാ​യി. വി​ഷ​യ​ത്തേ​ക്കാ​ൾ അ​ഭി​ന​യ​മാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​തെ​ന്നും വി​ധി​ക​ർ​ത്താ​ക്ക​ൾ പ​റ​ഞ്ഞു. ‌