ടി​കെ റോ​ഡി​ലെ കു​ഴി മൂ​ടി, പൈ​പ്പു ചോ​ർ​ച്ച തു​ട​രു​ന്നു
Wednesday, December 4, 2019 11:40 PM IST
പ​ത്ത​നം​തി​ട്ട: ടി​കെ റോ​ഡി​ൽ ജ​ല അ​ഥോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ച്ച കു​ഴി മ​ണ്ണി​ട്ട് മൂ​ടി. ഇ​ന്ന് ജ​ല അ​ഥോ​റി​റ്റി​യു​ടെ ചെ​ല​വി​ൽ ഈ ​ഭാ​ഗം ടാ​ർ ചെ​യ്യും. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച റോ​ഡി​ൽ പ​ത്ത​നം​തി​ട്ട സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​ൻ​വ​ശ​ത്താ​ണ് പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് വേ​ണ്ടി ജ​ല അ​ഥോ​റി​റ്റി​യു​ടെ ക​രാ​റു​കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ട്ടി​പ്പൊ​ളി​ച്ച​ത്.

പ​ണി പൊ​തു​മ​രാ​മ​ത്ത് ത​ട​യു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ പൊ​തു​മ​രാ​മ​ത്ത്, ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​സ്ഥ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് റോ​ഡ് മ​ണ്ണി​ട്ട് മൂ​ടി ടാ​ർ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നു​ള​ള ചെ​ല​വ് ജ​ല അ​ഥോ​റി​റ്റി ന​ൽ​കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു​വെ​ന്ന പ​രാ​തി​യി​ൽ പൈ​പ്പി​ന്‍റെ ത​ക​രാ​റു പ​രി​ഹ​രി​ക്കാ​നാ​ണ് ഒ​രാ​ഴ്ച മു​ന്പ് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്ത റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​ത്.

പൈ​പ്പ് ത​ക​രാ​റു പ​രി​ഹ​രി​ക്കു​ന്ന​തി​നു മു​ന്പേ തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് കു​ഴി മൂ​ടി​യ​തെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ന്പിം​ഗ് സ​മ​യ​ത്തു റോ​ഡി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്നു. ‌