സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളെ സ്മ​രി​ച്ച് നാ​ട​ക ന​ട​ത്തം
Wednesday, December 4, 2019 11:40 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​വീ​ഥി​ക​ളി​ലൂ​ടെ നാ​ട​കം ക​ളി​ച്ചു​ന​ട​ന്ന് അ​ര​ങ്ങി​ന്‍റെ പു​തി​യ മു​ഖം വെ​ളി​പ്പെ​ടു​ത്തി നാ​ട​ക് പ്ര​വ​ർ​ത്ത​ക​ർ.

അ​മ​ച്വ​ർ നാ​ട​ക പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ നെ​റ്റ വ​ർ​ക്ക് ഓ​ഫ് ആ​ർ​ട്ടി​സ്റ്റി​ക് തീ​യ​റ്റ​ർ ആ​ക്ടി​വി​സ്റ്റ് കേ​ര​ള (നാ​ട​ക്) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥ​മാ​ണ് നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​ൻ മു​ത​ൽ പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡു​വ​രെ​യു​ള്ള ദൂ​ര​ത്തി​ൽ ല​ഘു​നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

അ​ട്ട​പ്പാ​ടി മ​ധു, കെ​വി​ൻ, ഫാ​ത്തി​മ ല​ത്തീ​ഫ്, വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ൾ, ഷെ​ഹ്് ല ​ഷെ​റി​ൻ എ​ന്നി​ങ്ങ​നെ സ​മീ​പ​കാ​ല​ത്ത് കേ​ര​ള സ​മൂ​ഹ​ത്തെ പി​ടി​ച്ചു​ല​ച്ച അ​ഞ്ച് സം​ഭ​വ​ങ്ങ​ളാ​ണ് നാ​ട​ക​ങ്ങ​ളാ​യി അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​മു​ഖ നാ​ട​ൻ പാ​ട്ടു​കാ​ര​ൻ സു​രേ​ഷ് സോ​മ കൊ​ട്ടി​പ്പാ​ടി​ക്കൊ​ണ്ടാ​ണ് നാ​ട​ക​ന​ട​ത്തം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

പാ​ട്ടും കൊ​ട്ടും നി​ശ്ച​ല​മാ​യ ഇ​മേ​ജു​ക​ളും ശ​ബ്ദ പ്ര​ക​ട​ന​ങ്ങ​ളും വേ​റി​ട്ട അ​നു​ഭ​വ​മാ​ക്കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് സു​നി, സെ​ക്ര​ട്ട​റി പ്രി​യ​രാ​ജ്, ഭ​ര​ത​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ടൂ​ർ ഹി​ര​ണ്യ​ൻ, ഹ​രി​ഹ​ര​നു​ണ്ണി, കെ.​എ​സ്. ബി​നു, രാ​ജേ​ഷ് ഓ​മ​ല്ലൂ​ർ, ര​ഞ്ജി​ത്, ക​ട​മ്മ​നി​ട്ട മ​ഹേ​ഷ്, സു​നി​ൽ സ​രി​ഗ, പ്രി​യ​ത ഭ​ര​ത​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​ദ​ർ​ശ് രാ​ജ്, പൃ​ഥ്വി​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ട്ടു​കൊ​ട്ടും അ​ര​ങ്ങേ​റി. ‌